കാസർകോട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് വിദ്യയ്‌ക്ക് ജാമ്യം. കരിന്തളം ഗവർമെന്റ് കോളേജിൽ അദ്ധ്യാപികയായി ജോലി നേടാൻ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിലാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് വിദ്യ ജാമ്യം നേടിയത്. ഉപാധികളോടെ ആയിരുന്നു ജാമ്യം ലഭിച്ചത്. ബുധൻ ശനി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനും നിർദ്ദേശമുണ്ട്.
തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ വിദ്യായ്‌ക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം തള്ളിയാണ് കോടതി വിദ്യയ്‌ക്ക് ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരായ വിദ്യയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഉടൻ തന്നെ ജാമ്യം കിട്ടിയിരുന്നു. നേരത്തെ അഗളിയിൽ രജിസ്റ്റർ ചെയ്ത കേസിലും മണ്ണാർക്കാട് കോടതിയിൽ നിന്ന് വിദ്യയ്‌ക്ക് ജാമ്യം ലഭിച്ചിരുന്നു.
ഒരു മാസമായി താനും കുടുംബവും അനുഭവിച്ചത് വലിയ മാനസിക പ്രയാസമാണെന്ന് വിദ്യ പ്രതികരിച്ചു. ഇത്തരം സംഭവങ്ങളുടെ അവസാന ഇര താനാകട്ടെ എന്നും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും വിദ്യ പറഞ്ഞു. കേസിൽ നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മുൻ എസ്എഫ്‌ഐ നേതാവ് വ്യക്തമാക്കി.
















Comments