ഹൈദ്രാബാദ്: തെലങ്കാനയിൽ പൊതു സ്ഥലത്തുവെച്ച് യുവാവിനെ ക്രൂരമായി ക്രൂരമായി മർദ്ദിച്ച നാലുപേർ പിടിയിൽ. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ടെക്കി ഉൾപ്പടെ നാലുപേരെയാണ് പിടികൂടിയത്. പ്രതികൾ യുവാവിനെ മാരക ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. യുവാവും പ്രതികളിൽ ഒരാളും തമ്മിൽ ദീർഘകാലമായി വിരോധമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പ്രതികൾ കുറച്ചുകാലമായി യുവാവിന്റെ നീക്കങ്ങൾ വീക്ഷിക്കുകയും അവസരം കിട്ടിയപ്പോൾ അക്രമിക്കുകയുമായിരുന്നെന്നും പോലീസ് പറഞ്ഞു.
Comments