കാസർകോട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകി കരിന്തളം ഗവൺമെന്റ് കോളേജിൽ ജോലി സമ്പാദിച്ച കേസിൽ വിദ്യയ്‌ക്ക് എതിരായ എതിർ ഹർജി പുറത്ത്. ഉന്നത വിദ്യാഭ്യാസമേഖലയെ കളങ്കപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. എറണാകുളം മഹാരാജാസ് പോലുള്ള ഒരു മികച്ച കോളേജിനെ അപകീർത്തിപ്പെടുത്തി. താത്കാലിക അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ച് 2,78,250 രൂപ സമ്പാധിച്ചതിലൂടെ വിദ്യ സർക്കാരിനെ ചതിച്ചെന്നും പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം വിദ്യയുടെ ജാമ്യ ഹർജി പരിഗണിച്ച ഹൊസ്ദുർഗ് കോടതി അന്വേഷണ സംഘത്തോട് എതിർ ഹർജി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഭീക്ഷണിപ്പെടുത്തിയോ മറ്റോ സാക്ഷികളെ സ്വാധീനിക്കും. അന്വേഷണത്തോട് സഹകരിക്കാൻ സാധ്യതയില്ല. ഇക്കാര്യങ്ങളാണ് ജാമ്യം നൽകുന്നതിനെ എതിർത്ത് പോലീസ് നൽകിയ ഹർജിയിൽ പറയുന്നത്.
കരിന്തളം ഗവൺമെന്റ് കോളേജിൽ വ്യാജ രേഖ നൽകി ജോലി സമ്പാദിച്ച കേസിൽ വിദ്യയ്‌ക്ക് കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു.
















Comments