ലക്‌നൗ: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെ പിൻതുണച്ച് സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) തലവനും ഉത്തർപ്രദേശ് എംഎൽഎയുമായ ഓം പ്രകാശ് രാജ്ഭർ. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടിയുടെ സഖ്യകക്ഷിയായ തന്റെ പാർട്ടി രാജ്യത്തിന്റെ താൽപ്പര്യത്തിനനുസരിച്ച് ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്‌ക്കുന്നു എന്നും എല്ലാവർക്കും ഒരു നിയമമാകണം എന്നും അദ്ദേഹം പറഞ്ഞു.
അഖിലേഷ് യാദവ് നയിക്കുന്ന സമാജ്‌വാദി പാർട്ടിയുടെ ഘടകകക്ഷിയാണ് തന്റെ പാർട്ടി എന്നും ദേശീയ താൽപര്യത്തെ മുൻ നിർത്തിയുള്ള ഏത് വിഷയത്തേയും തങ്ങൾ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ എല്ലാ പൗരന്മാർക്കും ബാധകമായ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ടുള്ള ഒരു പൊതുനിയമമാണ് ഏകീകൃത സിവിൽ കോഡ് സൂചിപ്പിക്കുന്നത്.
ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങളിൽ പ്രദിപാദിച്ചിരിക്കുന്ന നിയമമാണ് ഏകീകൃത സിവിൽ കോഡ്. സർക്കാരുകൾ ഇത് നടപ്പാക്കാൻ ശ്രമിക്കണമെന്നായിരുന്നു അംബേദ്ക്കാർ സിവിൽ കോഡുമായി ബന്ധപ്പെട്ട് പറഞ്ഞിരുന്നത്. നിരവധി കേസുകളുമായി ബനന്ധപ്പെട്ട് കോടതികൾ സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു.
















Comments