അടുത്തിടെ അവതരിപ്പിച്ച ഹോണ്ട എലിവേറ്റ് മിഡ്‌സൈസ് എസ്‌യുവി സ്വന്തമാക്കാൻ താത്പര്യമുള്ളവരാണോ? ജൂലൈ മൂന്ന് മുതൽ ബുക്കിംഗ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. വാഹനത്തിന്റെ വില ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തൽ. വാഹനം ബുക്ക് ചെയ്യാൻ 21,000 രൂപയാണ് നൽകേണ്ടത്.
ഓഗസ്റ്റ് ആദ്യവാരം തന്നെ ഹോണ്ട എലിവേറ്റിന്റെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് ട്രിം ലെവലുകളിലായാണ് ഹോണ്ട എലിവേറ്റ് ലഭ്യമാകുകയെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഹോണ്ട ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സോഫ്റ്റ് ടച്ച് പാനലുകളും സുഖകരമായ സീറ്റുകളുമാണ് വാഹനത്തിലുണ്ടാവുക. 10.25 ഇഞ്ച് ടച്ച്സ്‌ക്രീൻ, 7-ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെയ്ൻ-വാച്ച് ക്യാമറ, വയർലെസ് ചാർജിങ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ, ഹോണ്ടയുടെ എഡിഎഎസ് സ്യൂട്ട് തുടങ്ങിയ സവിശേഷതകൾ ഈ വാഹനത്തിലുണ്ട്. ഹോണ്ട എലിവേറ്ററിൽ മാനുവൽ ഗിയർബോക്‌സ് എല്ലാ വേരിയന്റുകളിലും ലഭ്യമാകുമെന്നും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ബേസിക് ട്രിം ഒഴികെ മറ്റെല്ലാ ഓപ്ഷനുകളിലും ലഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 6 സ്പീഡ് മാനുവൽ, ഓപ്ഷണൽ 7 സ്റ്റെപ്പ് സിവിടി ഗിയർ ബോക്‌സും ഇതിലുണ്ടാകും.
















Comments