ഒള്ളുള്ളേരു ഒള്ളുള്ളേരു മാണിനങ്കരെ…ബിരാജ്‌പ്പേട്ടെ ഡോണ്ടുഗെയെ മാണിനങ്കരെ.. ഒരിക്കൽ കേട്ടാൽ ആരുമൊന്നു തുള്ളിപോകുന്ന ചടുലമായ സംഗീതവും വരികളും. പുറത്തിറങ്ങിയതു മുതൽ ഉത്സവയിടങ്ങളിലെ സ്ഥിരം സാന്നിദ്ധ്യം. അജഗജാന്തരം എന്ന ചിത്രത്തിലെ ഗാനം യൂട്യൂബിൽ 100 മില്ല്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്.
പരമ്പരാഗതമായ നാടൻപാട്ടിനെ റീമിക്‌സ് ചെയ്താണ് ചിത്രത്തിൽ അവതരിപ്പിച്ചത്.മാവില ഗോത്രവിഭാഗത്തിന്റെ പരമ്പരാഗത നൃത്തഗാനമാണ് ‘അജഗജാന്തര’ത്തിനുവേണ്ടി ജസ്റ്റിൻ വർഗീസ് റീമിക്‌സ് ചെയ്തത്. നാടൻപാട്ട് കലാകാരികൂടിയായ പ്രസീത ചാലക്കുടിയാണ് ഗാനം ആലപിച്ചത്. പ്രസീതയുടെ ആലാപനമികവും ഗാനത്തിന്റെ താളാത്മകതയും ചേർന്ന് ഗാനത്തെ ജനപ്രിയമാക്കി. പുറത്തിറങ്ങി രണ്ട് വർഷമാകാറാവുമ്പോഴും ‘ഒള്ളുള്ളേരു’വിന് ആരാധകർ ഏറെയാണ്.
ടിനു പാപ്പച്ചൻ-ആന്റണി വർഗ്ഗീസ് കൂട്ടുകെട്ടിലുള്ള ‘അജഗജാന്തരം’ റിലീസിന് മുമ്പ് തന്നെ പുറത്തിറങ്ങിയ പാട്ടുകൾ ഓരോന്നും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. അജഗജാന്തരം 4.7 കോടി ബജറ്റിലാണ് നിർമ്മിച്ചത്. 25 കോടിയിൽ കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ ചിത്രം നേടി.അർജുൻ അശോകനും ആന്റണി വർഗീസും ഒന്നിച്ച സിനിമയിലെ ആക്ഷൻ രംഗങ്ങൾ കൈടി നേടിയിരുന്നു.
Comments