കണ്ണൂർ: പയ്യന്നൂരിൽ ബൈക്ക് യാത്രികനായ യുവാവിന് കുറുക്കന്റെ കടിയേറ്റു. പെരളം സ്വദേശിയായ രാജേഷിനെയാണ് കുറുക്കൻ ആക്രമിച്ചത്. ഇന്ന് വൈകിട്ട് എഴ് മണിയോടെയാണ് സംഭവമുണ്ടാകുന്നത്.
ബൈക്കിൽ പോകുകയായിരുന്ന രാജേഷിന്റെ സമീപത്തേക്ക് കുറുക്കൻ ചാടിവീഴുകയും കാലിൽ കടിയ്‌ക്കുകയുമായിരുന്നു. കാലിന് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മുറിവേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
















Comments