മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യ ചിത്രമാണ് വൃഷഭയുടെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കുമെന്ന് റിപ്പോർട്ട്. ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. നന്ദ കിഷോറാണ് സംവിധാനം. വൈകാരികതയ്‌ക്കും വിഎഫ്എക്‌സിനും ആക്ഷനും പ്രാധാന്യമുള്ള ചിത്രമായിരിക്കുമെന്ന് ഏക്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മലയാളത്തിലും തെലുങ്കിലും ഒരേ സമയം ചിത്രീകരണം നടത്തുമെന്നും തമിഴ്, കന്നട, ഹിന്ദി ഭാഷകളിൽ മൊഴിമാറിയാകും ചിത്രമെത്തുകയെന്നും ഏക്ത വ്യക്തമാക്കി.
ബോളിവുഡിലെ പ്രമുഖ നിർമ്മാതാവ് ഏക്ത കപൂർ പ്രോജക്ടിനൊപ്പം ചേരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഏക്തയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുകയാണ്. നിർമ്മാതാവിനും മറ്റ് അണിയറപ്രവർത്തകർക്കും ഒപ്പമുള്ള ഔദ്യോഗിക ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റായ തരുൺ ആദർശ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 200 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങൾ, അണിയറപ്രവർത്തകർ തുടങ്ങിയ വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
















Comments