ഫോർമുല വണ്ണിൽ തനിക്കൊരു എതിരാളിയില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് മാക്‌സ് വെർസ്റ്റപ്പൻ. ഓസ്‌ട്രേലിയൻ ഗ്രാന്റ് പ്രീയിൽ കിരീടമുയർത്തിയാണ് താരം തന്റെ ആഥിപത്യം ഒരിക്കൽക്കൂടി ഊട്ടിയുറപ്പിച്ചത്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റപ്പനു ഇടക്ക് ഫെറാറിയുടെ പിറ്റ് സ്റ്റോപ്പിന് ഇടയിൽ മുൻതൂക്കം നഷ്ടമായെങ്കിലും റേസിൽ ബാക്കിയുള്ള സമയം മുഴുവനും ഡച്ച് ഡ്രൈവർ തന്നെയാണ് മുന്നിട്ട് നിന്നത്.
കരിയറിലെ 42 മത്തെ റേസ് ജയം ആണ് വെർസ്റ്റപ്പനിത്.രണ്ടാം സ്ഥാനത്ത് ഫെറാറിയുടെ ചാൾസ് ലെക്ലെർക് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് മൂന്നാം സ്ഥാനത്ത് എത്തി. റേസിലെ ഏറ്റവും വേഗതയേറിയ ലാപ്പും ഡച്ച് ഡ്രൈവർ തന്നെയാണ് കുറിച്ചത്.
ഓസ്ട്രിയയിൽ വെർസ്റ്റപ്പൻ നേടുന്ന തുടർച്ചയായ അഞ്ചാം ഗ്രാന്റ് പ്രീ ജയം ആണ് ഇത്. ഓസ്ട്രിയയിൽ ഇത്രയും ജയം ഇതുവരെ ആരും നേടിയിട്ടില്ല. ഫോർമുല വൺ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജയങ്ങളുള്ള അഞ്ചാമത്തെ ഡ്രൈവർ ആയും ഡച്ച് ഡ്രൈവർ മാറി. നിലവിൽ സീസണിൽ ഏഴാം ഗ്രാന്റ് പ്രീ ജയം കുറിച്ച വെർസ്റ്റാപ്പൻ ലോക ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ രണ്ടാമത് ഉള്ള സെർജിയോ പെരസിനെക്കാൾ 81 പോയിന്റുകൾ മുന്നിൽ ആണ്.
Comments