മലപ്പുറം: സുന്നി ഐക്യം അനിവാര്യമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇരു വിഭാഗവും അനുകൂല നിലപാട് സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും സുന്നികളുടെ ഐക്യത്തിന് ലീഗ് വേദിയൊരുക്കുമെന്നും സാദിഖലി പറഞ്ഞു. ഏകീകൃത സിവിൽ കോഡിനെതിരെ ഒന്നിക്കേണ്ടത് അനിവാര്യമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുന്നി സംഘടനകൾ ഭിന്നതകളൊക്കെ മാറ്റിവെച്ച് ഒറ്റക്കെട്ടായി ഒരൊറ്റ ശബ്ദത്തോടെ മുന്നോട്ടുപോകണം. ജിഫ്രി മുത്തുക്കോയ തങ്ങൾ അനുകാലമായ ഒരുപാട് കാര്യങ്ങൾ പറഞ്ഞു. സുന്നി ഐക്യത്തിന് വേണ്ടി ശിഹാബ് തങ്ങളുടെ കാലത്ത് തന്നെ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഇപ്പോൾ അതിന്റെ ഒരു അനിവാര്യ സന്ദർഭമാണെന്നും സാദിഖലി പറഞ്ഞു.
ഇരു വിഭാഗത്തിന്റെയും അനുകൂലമായ പ്രസ്താവനകൾ കണ്ടു. ഇനി അവർക്ക് ഒന്നിക്കാനുള്ള വേദിയൊരുക്കുന്നതിനാണ് ലീഗ് പ്രാധാന്യം നൽകുന്നത്. അത് അധികം വൈകാതെ സാദ്ധ്യമാക്കും. ആ കാര്യത്തിൽ മുസ്ലിം ലീഗ് അതിന്റേതായ കടമകൾ നിർവഹിക്കുമെന്നും സാദിഖലി കോഴിക്കോട് പറഞ്ഞു.
Enter
Aswathy
















Comments