മുംബൈ: ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ ‘ഓഹ്‌മൈഗോഡ്-2’വിന്റെ പോസ്റ്റർ പുറത്തുവിട്ടു. കോമഡി-ഡ്രാമ ചിത്രമായ OMG-2വിന്റെ ആദ്യ പോസ്റ്റർ അക്ഷയ് കുമാർ തന്നെയാണ് ആരാധകർക്കായി പങ്കുവച്ചത്. ഓഗസ്റ്റ് 11ന് സിനിമ തീയേറ്ററുകളിലെത്തുമെന്നും അടുത്ത് തന്നെ ടീസർ പുറത്തുവിടുമെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അമിത് റായ് സംവിധാനം ചെയ്യുന്ന ഓഹ്‌മൈഗോഡ് -2 ഒരു സീക്വൽ ചിത്രമാണ്. അക്ഷയ് കുമാറും പരേഷ് റാവലും ഒന്നിച്ചെത്തിയ ആദ്യ ചിത്രത്തിൽ ഭഗവാൻ കൃഷ്ണന്റെ കഥാപാത്രമാണ് അക്ഷയ് കുമാർ അവതരിപ്പിച്ചത്. പങ്കജ് ത്രിപാഠിയും യാമി ഗൗതവും ചിത്രത്തിലെത്തിയിരുന്നു. 2012ലായിരുന്നു OMG പുറത്തിറങ്ങിയത്.
സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കിലും അക്ഷയ് കുമാർ തന്നെയാണ് എത്തുന്നത്. ചിത്രം സെപ്റ്റംബർ ഒന്നിന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
Comments