ഹൻസികയുടെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനിടെ നടൻ റോബോ ശങ്കർ നടത്തിയ പ്രസംഗം തമിഴകത്ത് വിവാദത്തിന് തിരികൊളുത്തി. വിവാഹത്തിന് ശേഷം ഹൻസിക അഭിനയിക്കുന്ന തമിഴ് ചിത്രം പാർട്ണറിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു നടന്റെ പ്രസ്താവന. നടിയുടെ കാല് തടവുന്ന രംഗം ചിത്രത്തിലുണ്ടായിരുന്നെങ്കിലും നടി അതിന് അനുവദിച്ചില്ലെന്നായിരുന്നു നടന്റെ പ്രസ്താവന.
ഇതു കേട്ട് വേദിയിലിരിക്കുന്ന നടി അസ്വസ്ഥയാകുന്നതും പുറത്തുവന്ന വീഡിയോയിൽ വ്യക്തമായിരുന്നു.
ഇതൊരു തമാശയായി മാത്രമേ കാണാവൂ എന്നു പറഞ്ഞുകൊണ്ടാണ് റോബോ ശങ്കർ പ്രസംഗം അവസാനിപ്പിച്ചതെങ്കിലും കാര്യങ്ങൾ വഷളാവുകയായിരുന്നു.”ഞാനും ഡയറക്ടറും കെഞ്ചി ചോദിച്ചു. കാൽവിരൽ മാത്രമേ തടവൂ എന്ന് പറഞ്ഞു. പക്ഷേ പറ്റില്ലെന്ന് ഹൻസിക തീർത്ത് പറഞ്ഞു. നായകനായ ആദി മാത്രമേ എന്നെ തൊടാവൂ. മറ്റാർക്കും പറ്റില്ലെന്ന് പറഞ്ഞു. ഹീറോ ഹീറോയാണെന്ന് അപ്പോഴാണ് മനസ്സിലായത്.”
https://www.youtube.com/watch?v=VSaaoPIFoak
റോബോ ശങ്കർ കൂട്ടിച്ചേർത്തു.റോബോ ശങ്കറിന്റെ വാക്കുകൾക്കെതിരെ ചടങ്ങിലുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഇത്തരം ആളുകളെ വേദിയിലിരുത്തരുതെന്ന ഒരു മാദ്ധ്യമ
പ്രവർത്തകന്റെ വിമർശനം മൗനത്തിൽ കേട്ടിരിക്കുന്ന ഹൻസിക, ആദി, ജോൺ വിജയ് എന്നിവരേയും വീഡിയോയിൽ കാണാം.വീഡിയോ ഇതിനോടകം തന്നെ തമിഴ് യൂട്യൂബ് ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്.സംഭവത്തിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വേദിയിൽവച്ചുതന്നെ ക്ഷമാപണം നടത്തി. സംഭവത്തിൽ ഹൻസിക ഇതുവരെ പ്രതികരിച്ചിട്ടില്ല.
















Comments