കണ്ണൂർ: ഐഎൻടിയുസി ദേശീയ സെക്രട്ടറി രാഹുൽ ഗോപിദാസ് ബിജെപിയിൽ ചേർന്നു. ബിജെപി കണ്ണൂർ ജില്ലാ കാര്യലയത്തിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ രാഹുലിനെയും അനുയായികൾക്കും അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.
കണ്ണപുരം ഇടക്കേപ്പുറം സ്വദേശിയാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന രാഹുൽ ഗോപിദാസ്. ഒരുവർഷം മുൻപാണ് രാഹുൽ ഐഎൻടിയുസി ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. തലശ്ശേരിയിലെ പ്രശസ്തനായ അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറുമായ കോൺഗ്രസ് നേതാവ് അഡ്വ. ചന്ദ്രൻ ചന്ദ്രോത്ത്, സിനിമാ സംവിധായകൻ മനുകൃഷ്ണ, ജനതാദൾ (ട) ജില്ലാ ജനറൽ സെക്രട്ടറി എം.പി. ജോയ് എന്നിവരും ചടങ്ങിൽ ബിജെപി അംഗത്വം സ്വീകരിച്ചു.
















Comments