അഗ്നിവീർ എസ്എസ്ആർ, എംആർ 02/2023 റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ എഴുത്തുപരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് ഇന്ത്യൻ നാവികസേന. https://agniveernavy.cdac.in/ എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ ഡൗൺസലോഡ് ചെയ്യാവുന്നതാണ്. ഓൺലൈൻ വഴി നടത്തപ്പെടുന്ന എഴുത്തുപരീക്ഷ ജൂലൈ എട്ടിനാകും നടത്തപ്പെടുക. പരീക്ഷ കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ 72 മണിക്കൂറിന് മുൻപാകും അറിയിക്കുക.
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
*https://agniveernavy.cdac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
* അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ടാബിലേക്ക് പോകുക.
* വ്യക്തിഗത വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക.
* തുടർന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക.
Comments