വിദേശത്തെ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്. ലോസ് ഏഞ്ചല്‍സിലെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്കേറ്റതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിന്റെ മൂക്കിനാണ് പരിക്ക്. താരം ഷൂട്ടിംഗ് സെറ്റിനു സമീപത്തു തന്നെയുള്ള ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇവിടെ ശസ്ത്രക്രിയയ്‌ക്ക് വിധേയനായെന്നാണ് വിവരം.
മൂക്കില്‍ നിന്ന് ചോരവാര്‍ന്ന താരത്തെ ഉടനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്ന് വിവരമുണ്ടെങ്കിലും ഷൂട്ടിംഗ് നിര്‍ത്തിവച്ചു. താരം ഉടനെ മുംബൈയിലെ വസതിയിലേക്ക് മടങ്ങുകയായിരുന്നു. ഇവിടെ വിശ്രമിക്കുന്ന താരത്തെ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ട്.
അറ്റ്‌ലിയുടെ ജവാന്‍ സിനിമയാണ് ഷാരുഖാന്റേതായി ഇനി പുറത്തുവരാനുള്ളത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണോ പരിക്കേറ്റതെന്ന കാര്യം ഉറപ്പില്ല. താരം രാജ്കുമാര്‍ ഹിറാനിയുടെ ഡങ്കി എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. തപ്‌സി പന്നുവാണ് നായികയാവുന്നത്.
Comments