തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിൽ സിപിഎമ്മിനുള്ളത് വോട്ടുബാങ്ക് രാഷ്‌ട്രീയമാണെന്ന് അനൂപ് അന്റണി. സംഘടിത മതന്യൂനപക്ഷത്തിന്റെ വോട്ടുബാങ്കിൽ കണ്ണുവെച്ച് മതന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്തി വോട്ടുറപ്പിക്കാനാണ് ഇടതു-വലത് നീക്കമെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഇരട്ടത്താപ്പിന്റെ മുഖമാണ് സിപിഎമ്മിനെന്നും ഇടതുപക്ഷം എന്നത് കാപട്യത്തിന്റെ പര്യായമാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം പല സമയത്തും പലതാണ് പറയുന്നത്. രാജ്യത്തിന്റെ പുരോഗതിയെ എതിർക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ‘ഒരു രാജ്യം ഒരു നിയമം’ എന്നത് ബിജെപിയുടെ പ്രഖ്യാപിത നയമാണ്. അതിനാൽ തന്നെ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും അനൂപ് ആന്റണി കൂട്ടിച്ചേർത്തു.
ഏകീകൃത സിവിൽ കോഡ് വന്നാൽ ജനങ്ങൾക്ക് ലഭിക്കുന്ന നേട്ടമെന്താണെന്ന് ആരും സംസാരിക്കുന്നില്ല. അതിനെ കുറിച്ച് സംസാരിക്കാൻ ബിജെപി മാത്രമേയൊള്ളു. എന്തിനാണ് കോൺഗ്രസും സിപിഎമ്മും ഏകീകൃത സിവിൽ കോഡിനെ തെറ്റായി ചിത്രീകരിക്കുന്നതെന്ന് എല്ലാവർക്കും വ്യക്തമാണെന്നും ഒരു പ്രത്യേക വിഭാഗത്തിനെ തെറ്റിധരിപ്പിച്ചുകൊണ്ട് വോട്ടുബാങ്കിന് വേണ്ടി മാത്രം അവരെ കൈകാര്യ ചെയ്യാൻ ഈ ബില്ലിനെ എതിർക്കുകയാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പഠിക്കാതെ തെറ്റിധാരണ സൃഷ്ടിക്കുകയാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിൽ ഒറ്റ നിയമം വരണം കാരണം ഭാരതം ഒറ്റ രാഷ്‌ട്രമാണ്. ഈ നിയമം വന്നാൽ തുല്യതയുണ്ടാകുമെന്നും സമത്വമുണ്ടാകുമെന്ന് സിപിഎമ്മിൽ തന്നെയുള്ളവർക്ക് അറിയാം. നിയമം ഏറ്റവുമധികം സഹായിക്കുക സ്ത്രീകളെയാണ്. ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്ന മതാതിഷ്ഠിത വ്യക്തിനിയമങ്ങൾ മൂലം ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത് സ്ത്രീകളാണ്. ഏകീകൃത സിവിൽ കോഡ് സാധ്യമാകുന്ന വഴി അവർക്ക് ബുദ്ധിമുട്ടുകളിൽ നിന്നും മോചനം ലഭിക്കുമെന്ന് സിപിഎമ്മിന് അറിയാം എന്നാൽ വോട്ടുബാങ്കിന് വേണ്ടി, കപട രാഷ്‌ട്രീയത്തിന് വേണ്ടി അവർ നിലപാടുകൾ മാറ്റിവെയ്‌ക്കുകയാണെന്ന് അനൂപ് ആന്റണി പറഞ്ഞു.
Comments