ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ പോകുന്നതിന്റെ നീക്കങ്ങൾക്കിടെ പധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്ത് ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും ഇതാണ് പ്രധാനമന്ത്രിയുടെ ആശയമെന്നും കൂടിക്കാഴ്ചയ്‌ക്ക് ശേഷം ധാമി പറഞ്ഞു.
‘സംസ്ഥാനത്തിന്റെ ഉൾ മേഖലകളിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളെ കുറിച്ച് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. ഡിസംബറിൽ ഡെറാഡൂണിൽ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. ജോഷിമഠിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള ധനസഹായം, ചാർ ധാം യാത്ര തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തുവെന്ന് ധാമി വ്യക്തമാക്കി.
എകീകൃത സിവിൽ കോഡ് സംബന്ധിച്ച റിപ്പോർട്ടിന്റെ പൂർണമായ കരട് രേഖ ഇതുവരെ സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ല. ഞങ്ങൾ അത് ഉടൻ കൊണ്ടുവരും. സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന കിച്ച-ഖാത്തിമ റെയിൽവേ സ്റ്റേഷൻ പദ്ധതിയ്‌ക്ക് കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടുണ്ട്. ഇതിനായുള്ള 1,546 കോടി രൂപ കേന്ദ്രം വഹിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുകയും ചെയ്തതായി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു.
















Comments