വ്യത്യസ്തമായ നിരവധി ആചാരങ്ങൾ ഉള്ള ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട് . അതിലൊന്നാണ് ഗുജറാത്തിലെ സൂറത്തിലെ രാംനാഥ് ശിവഗേല ക്ഷേത്രം . ജീവനുള്ള ഞണ്ടുകളെ നേര്‍ച്ചയായി നൽകുന്ന ക്ഷേത്രമാണിത് . സൂറത്തിലെ ഈ ക്ഷേത്രത്തില്‍ ഭക്തര്‍ മകരസംക്രാന്തി ദിനത്തിലാണ് ജീവനുള്ള ഞണ്ടുകളെ ഭഗവാന് അര്‍പ്പിക്കുന്നത്. എല്ലാ വര്‍ഷവും ഉത്സവകാലത്ത് ശിവലിംഗത്തിന് മുന്നില്‍ ഞണ്ടുകളെ അര്‍പ്പിക്കുന്നു. ഞണ്ടുകളെ നേര്‍ച്ചയായി നല്‍കിയാൽ കുടുംബത്തിലേക്ക് ഭാഗ്യം തേടി എത്തുമെന്നാണ് ആളുകൾ വിശ്വസിക്കുന്നത്.
രാംനാഥ് ശിവഗേല ക്ഷേത്രത്തിലെ പുരാതന പാരമ്പര്യങ്ങളിലൊന്നാണ് ഈ നേര്‍ച്ച. ക്ഷേത്രം പണികഴിപ്പിച്ചത് ശ്രീരാമന്‍ എന്നാണ് വിശ്വാസം. ഒരിക്കല്‍ ലങ്കയിലേക്കുള്ള യാത്രയ്‌ക്കിടെ കടലില്‍ രാമന്റെ കാലില്‍ ഒരു ഞണ്ടു വന്ന് തടഞ്ഞു. ഈ സംഭവത്തില്‍ രാമന്‍ സന്തോഷിക്കുകയും ഞണ്ടുകള്‍ ആരാധനയുടെ പ്രധാന ഭാഗമാകുമെന്ന് ആനുഗ്രഹിക്കുകയും ചെയ്തു. ജീവനുള്ള ഞണ്ടുകളെ നേര്‍ച്ചയായി നല്‍കുന്നതിന്റെ പിന്നിലെ ഐതിഹ്യം ഇതാണ്.
ഞണ്ടുകളെ നേര്‍ച്ചയായി നല്‍കി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ സഫലമാകുമെന്നാണ് ഇവിടെയുള്ള വിശ്വാസം. ഈ വിശ്വാസം സൂറത്തിനു പുറത്തേക്കും പ്രചരിച്ചു. പുറം നാടുകളില്‍ നിന്നും നിരവധി ഭക്തര്‍ ഇവിടെയെത്തി ഞണ്ടുകളെ നേര്‍ച്ചയായി നല്‍കിത്തുടങ്ങി.ഈ ക്ഷേത്രത്തിൽ ഞണ്ടുകൾ സമർപ്പിച്ചാൽ ചെവി സംബന്ധമായ അസുഖം മാറുമെന്നും കുട്ടികൾക്ക് ചെവി വേദന ഉണ്ടാകില്ലെന്നും ഭക്തർ പറയുന്നു
എല്ലാം കഴിഞ്ഞ് ഭക്തര്‍ നേര്‍ച്ചയായി നല്‍കുന്ന ഞണ്ടുകളെ കടലില്‍ വിടുകയാണ് ചെയ്യുന്നത്. ക്ഷേത്രത്തിലെ ജീവനക്കാര്‍ തന്നെയാണ് ഇത് ചെയ്ത് വരുന്നത്.
















Comments