ലക്നൗ ; ഉത്തർപ്രദേശിലെ ഗോരഖ് പൂർ റെയിൽവേ സ്റ്റേഷൻ 498 കോടി രൂപ ചിലവിൽ നവീകരിക്കുന്നു . ജൂലായ് ഏഴിന് ഗോരഖ്പൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പുനർനിർമ്മാണത്തിന് തുടക്കം കുറിക്കും .അടുത്ത അമ്പത് വർഷത്തെ ആവശ്യങ്ങൾ കണക്കിലെടുത്താണ് സ്റ്റേഷൻ നവീകരിക്കുന്നത് .
ഗോരഖ്പൂർ ജംഗ്ഷൻ സ്റ്റേഷന്റെ പുനർവികസനത്തിനുള്ള നിർദ്ദിഷ്ട രൂപകൽപ്പനയിൽ പ്രാദേശിക സംസ്കാരവും പൈതൃകവും വാസ്തുവിദ്യയും ഉൾപ്പെടുത്തുമെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ ചന്ദ്രവീർ രാമൻ പറഞ്ഞു.35 പേർക്ക് ഒരുമിച്ച് ഇരിക്കാവുന്ന 6300 ചതുരശ്ര മീറ്ററിലാണ് നിർദിഷ്ട കോൺകോഴ്‌സ് (ഹൽനുമ കോംപ്ലക്‌സ്) നിർമ്മിക്കുന്നത് . 2 വീലറിന്റെയും 3 വീലറിന്റെയും പാർക്കിംഗ് ശേഷി വർദ്ദിപ്പിക്കും.
44.5 ലക്ഷം ജനസംഖ്യയുള്ള ഗോരഖ്പൂർ ജില്ലയിലെ ജനങ്ങളും, സമീപ ജില്ലകളിലെ ആളുകളും അടക്കം പ്രതിദിനം 93,000 യാത്രക്കാർ യാത്ര ചെയ്യുന്നതാണ് ഈ സ്റ്റേഷൻ . വരും സമയങ്ങളിൽ, ഗോരഖ്പൂർ ജംഗ്ഷൻ സ്റ്റേഷനിൽ പ്രതിദിനം 1,68,000 യാത്രക്കാർക്ക് പോയി വരാൻ ഉതകും വിധമാണ് പുനർനിർമ്മിക്കുക .
റൂഫ് പ്ലാജ ഫുഡ് ഔട്ട്ലെറ്റ്, വെറ്റിംഗ് ഹെയിൽ, എ.ടി.എം. കുട്ടികളുടെ കളിസ്ഥലം ,6 മീറ്റർ വീതിയുള്ള രണ്ട് അധിക ഫുട് ഓവർ ബ്രിഡ്ജുകൾ , മൾട്ടി ഫങ്ഷണൽ കോംപ്ലക്സ്, ഷോപ്പിംഗ് മാൾ , സെൻട്രൽ മാൾ , ഭാവിയിൽ മെട്രോ സ്റ്റേഷനും ബസ് സ്റ്റേഷനുമായി കണക്റ്റിവിറ്റി എന്നീ സൗകര്യങ്ങളും ഇവിടെ ഒരുക്കും.
















Comments