പിഎസ്ജിയുടെ സീനിയർ ടീമിന്റെ മുഖ്യപരിശീലകനായ ക്രിസ്റ്റോഫ് ഗാൽറ്റിയറുമായി കരാർ അവസാനിപ്പിച്ചതായി പിഎസ്ജി. ‘2022-2023 സീസണിന്റെ അവസാനത്തിൽ, മുഖ്യ ടീം പരിശീലകനെന്ന നിലയിലുള്ള കരാർ അവസാനിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് പിഎസ്ജി അധികൃതർ ക്രിസ്റ്റോഫ് ഗാൽറ്റിയറിനെ അറിയിച്ചു. സീസണിലുടനീളം അവരുടെ പ്രൊഫഷണലിസത്തിനും പ്രതിബദ്ധതയ്‌ക്കും ക്രിസ്റ്റോഫ് ഗാൽറ്റിയറിനും അദ്ദേഹത്തിന്റെ സഹായികളായ തിയറി ലെക്‌സിയാകിനും ജോവാ സാക്രമെന്റോയ്‌ക്കും മുഴുവൻ പാരീസ് സെന്റ് ജെർമെയ്ൻ ടീമും നന്ദി അറിയിക്കുന്നു. ഒപ്പം അവരുടെ കരിയറിനും എല്ലാവിധ ആശംസകളും നേരുന്നു’- പിഎസ്ജി വ്യക്തമാക്കി.
ഫ്രഞ്ച് ക്ലബ് നൈസിന്റെ ചുമതലയായിരിക്കുമ്പോൾ വംശീയ വിരുദ്ധ അഭിപ്രായങ്ങൾ നടത്തിയെന്ന ആരോപണത്തിൽ ക്രിസ്റ്റോഫ് ഗാൽറ്റിയറെയും മകനെയും കസ്റ്റഡിയിലെടുത്തിരുന്നു. 2021-2022 സീസണിൽ നൈസിനെ പരിശീലിപ്പിച്ചപ്പോൾ കളിക്കാരെ കുറിച്ച് വംശീയമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിൽ് ഏപ്രിലിൽ ആരംഭിച്ച അന്വേഷണത്തെ തുടർന്നായിരുന്നു കസ്റ്റഡിയിലെടുത്തത്.
56 കാരനായ ഗാൽറ്റിയറിന് കീഴിൽ മറ്റൊരു ഫ്രഞ്ച് ലീഗ് കിരീടം പിഎസ്ജി നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഈ സീസണിൽ ഫ്രഞ്ച് കപ്പിലും ചാമ്പ്യൻസ് ലീഗിലും എതിരാളിയായ മാഴ്‌സെയിൽ പിഎസ്ജിയെ അട്ടിമറിച്ചു. ലോകകപ്പിന് ശേഷം, 2023ൽ 28 കളികളിൽ 10 തോൽവികളോടെ ഗാൽറ്റിയറിന് കീഴിലുളള പിഎസ്ജിയുടെ പ്രകടനം താഴേക്ക് വന്നു. ഗാൽറ്റിയറുടെ കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കിയുളളപ്പോഴാണ് പിഎസ്ജി അദ്ദേഹവുമായി കരാർ അവസാനിപ്പിച്ചത്.
















Comments