വാസുവേദൻ ചിത്രം അന്ധകാരായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സുരേഷ് ഗോപി, ദിലീപ്, ആസിഫ് അലി, സുരാജ് വെഞ്ഞറമ്മൂട് തുടങ്ങിയ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് മോഷൻ പോസ്റ്റർ റീലീസ് ചെയ്തത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു സസ്‌പെൻസ് ത്രില്ലർ ചിത്രമാണ് ‘അന്ധകാരാ’.
പ്രിയം, ഗോഡ്‌സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ചെയ്ത് ശ്രദ്ധേയനായ സംവിധായകനാണ് വാസുദേവ് സനൽ. നടി ദിവ്യാ പിള്ളയാണ് നായിക വേഷത്തിലെത്തുന്നത്. ചിത്രത്തിൽ ഒരുപിടി ശ്രദ്ധേരായ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ചന്തുനാഥ്, ധീരജ് ഡെന്നി, വിനോദ് സാഗർ, മറീന മൈക്കൽ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ ആർ ഭരത് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഏറെ വ്യത്യസ്തമായ ടൈറ്റിലും അതിന്റെ ഡിസൈനും സിനിമാ ലോകത്ത് ഇതിനോടകം തന്നെ ചർച്ചായാകുകയാണ്.
ഏസ് ഓഫ് ഹാർട്‌സ് സിനി പ്രൊഡക്ഷന്റെ ബാനറിൽ സജീർ ഗഫൂർ ആണ് അന്ധകാരാ നിർമ്മിക്കുന്നത്. എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. മനോ വി നാരായണനാണ് ചിത്രത്തിന്റെ ചായാഗ്രാഹണം നിർവഹിക്കുന്നത്. അനന്തു വിജയ് ആണ് എിറ്റിംഗ്. അരുൺ മുരളീധരനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രൊജക്റ്റ് ഡിസൈനർ – സണ്ണി തഴുത്തല,ആർട്ട് – ആർക്കൻ എസ് കർമ്മ,പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, സൗണ്ട് മിക്‌സിങ് – രാജാകൃഷ്ണൻ.
Comments