ഭോപ്പാൽ: ദഷ്മത്ത് റാവത്ത് എന്ന വനവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച വിഷയത്തിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അദ്ദേഹത്തിന്റെ കാലുകഴുകിയിരുന്നു. മുഖ്യമന്ത്രിയുടെ ഈ പെരുമാറ്റത്തെകുറിച്ച് മദ്ധ്യമങ്ങളോട് യുവാവ് സംസാരിച്ചു. തനിക്ക് മുഖ്യമന്ത്രിയെ കാണാൻ സാധിച്ചെന്നും അദ്ദേഹം തന്റെ കുടുംബത്തോട് സംസാരിച്ചെന്നും ദഷ്മത്ത് റാവത്ത് പറഞ്ഞു. തന്നോടുള്ള മുഖ്യമന്ത്രിയുടേത് പെരുമാറ്റം സ്‌നേഹമുളവാക്കുന്നതായിരുന്നു എന്നും ദഷ്മത്ത് റാവത്ത് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് ലക്കുകെട്ട് ഒരു യുവാവ് ദഷ്മത്ത് എന്ന് വനവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച് അപമാനിക്കുകയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ ഇതിനെ രാഷ്‌ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷവും കോൺഗ്രസും ശ്രമിച്ചത് എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇടപെടൽ വന്നതോടെ കോൺഗ്ര്‌സിന്റെ ആരോപണങ്ങൾ പൊളിഞ്ഞുവീഴുകയായിരുന്നു. അതിക്രമം നടത്തിയ വ്യക്തിയെ പോലീസ് നിമിഷങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് ഇയാളുടെ വീട് പൊളിക്കുയും ചെയ്തു.
ഇതിന് പിന്നാലെ ദഷ്മത്തിനെ അദ്ദേഹം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്‌ക്ക് ക്ഷണിക്കുകയും പ്രായശ്ചിത്തമായി കാലുകഴുകുകയുമായിരുന്നു. ഒരു ജനതയുടെ മുഴുവൻ മാപ്പ് പറയുന്നു എന്നായിരുന്നു അദ്ദേഹം ദഷ്മത്തിനോട് മുഖ്യമന്ത്രി പറഞ്ഞത്. തുടർന്ന് ദഷ്മത്തിന് ഉപഹാരങ്ങൾ നൽകുകയും അദ്ദേഹത്തിന്റെ കുടുംബത്തോട് സംസാരിക്കുകയും അവരോടും മുഖ്യമന്ത്രി മപ്പ് അപേക്ഷിക്കുകയും ചെയ്തു.
















Comments