കൊളാഷുകളിൽ ഒളിഞ്ഞിരിക്കുന്ന വ്യക്തിയേയോ പേരോ കണ്ടു പിടിക്കാൻ ഇഷ്ടമുള്ളവരാണ് പലരും. ഇത്തരം സൂത്രപണികളോട് ഒരു കൗതുകം എപ്പോഴും തോന്നാറുണ്ട് പലർക്കും. ഇപ്പോൾ അത്തരത്തിൽ പ്രചരിക്കുന്നത് കുറച്ച് ചില്ലുകഷണങ്ങൾ ചേർത്ത് വെച്ച ഒരു വേൾഡ് മാപ്പാണ്. ഒന്നു സൂക്ഷിച്ച് നോക്കിയാൽ മാപ്പിനുള്ളിൽ ഒരാളുടെ ചിത്രം കാണാൻ സാധിക്കും. എന്നാൽ ഒറ്റ നോട്ടത്തിൽ ആളെ കണ്ടുപിടിക്കുക എളുപ്പമല്ല. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാലെ ആളെ മനസ്സിലാകൂ..
മാപ്പിന്റെ ഒത്ത നടുവിൽ നമ്മുടെ പ്രിയപ്പെട്ട ഒരു യുവ നടനുണ്ട്. ചിരിച്ചു കൊണ്ട് മിറർ സെൽഫി പകർത്തുകയാണ് അദ്ദേഹം. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലാണ് ചിത്രത്തിലുള്ളത്. ഇതിനോടകം ചിത്രങ്ങൾക്ക് വളരെ രസകരമായ കമന്റുകളാണ് ആരാധർ നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയിൽ പ്രണവ് അധികം സജീവമല്ലാത്തതുകൊണ്ടുതന്നെ പ്രണവിന്റെതായി പ്രചരിക്കുന്ന ചിത്രങ്ങൾക്ക് ജനപ്രീതി ഏറെയാണ്.
ഇൻസ്റ്റഗ്രാമിലൂടെ പ്രണവ് പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വേൾഡ് മാപ്പിലെ ചിത്രത്തിനൊപ്പം പ്രണവ് ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്നതിന്റെ ചിത്രവും മറ്റ് യാത്രയ്‌ക്കിടയിൽ പകർത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ഹൃദയമാണ് പ്രണവിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയുടെ വിജയാഘോഷങ്ങൾക്ക് പോലും കാത്തു നിൽക്കാതെ ലോകസഞ്ചാരത്തിനായി യാത്ര തിരിക്കുകയായിരുന്നു താരം.
Comments