ട്വിറ്ററിന് വമ്പൻ എതിരാളിയെന്ന തരത്തിലാണ് ത്രെഡ്‌സിനെ സോഷ്യൽമീഡിയ വരവേൽക്കുന്നത്. പരിമിതമായ വാക്കുകൾ മാത്രം പോസ്റ്റ് ചെയ്യാൻ സാധിക്കുന്ന, ട്വിറ്ററിന് സമാനമായ, ത്രെഡ്‌സ് എന്ന ആപ്ലിക്കേഷൻ ലോഞ്ച് ചെയ്ത് മണിക്കൂറുകൾ മാത്രം പിന്നുടുമ്പോഴേക്കും ലോകം ഏറ്റെടുത്ത് കഴിഞ്ഞു. മസ്‌കിന്റെ ട്വിറ്ററും സക്കർബർഗിന്റെ ത്രെഡ്‌സും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമെന്ന് നോക്കാം..
1. ത്രെഡ്‌സിൽ പരാമവധി 500 ക്യാരക്ടേഴ്‌സ് ടൈപ്പ് ചെയ്യാൻ സാധിക്കുമെന്ന് മെറ്റ വ്യക്തമാക്കുന്നു. അതേസമയം വേരിഫൈ ചെയ്യത്ത ട്വിറ്റർ യൂസറിന് പരമാവധി 280 ക്യാരക്ടേഴ്‌സ് മാത്രമേ ടൈപ്പ് ചെയ്യാനാകൂ.
2. ഇൻസ്റ്റഗ്രാമിൽ വേരിഫൈഡ് ബാഡ്ജായ ബ്ലൂ ടിക് ഉള്ള പ്രൊഫൈലുകൾക്ക് അത് ത്രെഡ്‌സിലും ഓട്ടോമാറ്റിക് ആയി ലഭിക്കും. എന്നാൽ ട്വിറ്ററിൽ എട്ട് ഡോളർ നൽകിയാൽ മാത്രമേ ബ്ലൂ ബാഡ്ജ് ലഭിക്കൂ. ഇത്തരത്തിൽ പേയ്‌മെന്റ് നൽകുന്ന ട്വിറ്റർ യൂസേഴ്‌സിന് ക്യാരക്ടേഴ്‌സ് ലിമിറ്റ് 25,000 വരെ ആണ്. ഇത്തരമൊരു ഓപ്ഷൻ മെറ്റ നൽകുന്നില്ല.
3. ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ളവർക്ക് മാത്രമേ ത്രെഡ്‌സ് ഉപയോഗിക്കാൻ കഴിയൂ. നിലവിലുള്ള ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ ഫോളോവേഴ്‌സിനെയും ബയോയും അതേപടി ത്രെഡ്‌സിലേക്ക് കൊണ്ടുവരാനുള്ള ഓപ്ഷനുമുണ്ട്. ഇങ്ങനെയൊന്ന് ട്വിറ്ററിനില്ല.
4. വേരിഫൈ ചെയ്യാത്ത ഉപയോക്താക്കൾക്കും ത്രെഡ്‌സിൽ അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യാം. എന്നാൽ ട്വിറ്ററിൽ ബ്ലൂ ബാഡ്ജ് ഇല്ലാത്തവർക്ക് രണ്ട് മിനിറ്റ് – 20 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോകൾ മാത്രമേ പോസ്റ്റ് ചെയ്യാൻ കഴിയൂ.
5. ഇതുവരെയും ‘സേവ് ഡ്രാഫ്റ്റ്’ എന്ന ഓപ്ഷൻ ത്രെഡ്‌സിൽ വന്നിട്ടില്ല. ട്വിറ്ററിൽ ട്വീറ്റുകൾ പോസ്റ്റ് ചെയ്യാതെ ഡ്രാഫ്റ്റായി സേവ് ചെയ്ത് നിലനിർത്താനുള്ള ഓപ്ഷനുണ്ട്.
6. ശല്യമാകുന്ന അക്കൗണ്ടുകളെ ബ്ലോക്ക് ചെയ്യാനും മ്യൂട്ട് ചെയ്യാനുമുള്ള ഓപ്ഷൻ ഇൻസ്റ്റഗ്രാമിൽ നൽകുന്നതിന് സമാനമായാണ് ത്രെഡ്‌സിലുമുള്ളത്. കൂടാതെ നിലവിൽ പരസ്യങ്ങളെ ഉൾപ്പെടുത്താതെയാണ് ത്രെഡ്‌സ് ആരംഭിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
















Comments