എറണാകുളം; മരടിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. ബ്രിജിത്തയെന്ന അച്ചാമ്മ(73) ആണ് കൊല്ലപ്പെട്ടത്. ചമ്പക്കരയിലെ ഫ്‌ളാറ്റിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. രാവിലെ മുതൽ പ്രശ്‌നങ്ങൾ ആരംഭിച്ചെങ്കിലും പോലീസ് ഇപെട്ടത് രാത്രി എട്ടോടെയായിരുന്നുവെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഫ്ളാറ്റിന്റെ വാതിൽ പൂട്ടി കൊലവിളി മുഴക്കിയ ശേഷമായിരുന്നു മകൻ അമ്മയെ കൊലപ്പെടുത്തിയത്.
മകൻ വിനോദ് എബ്രഹാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. പ്രദേശവാസികൾ പ്രതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കൂടുതൽ അക്രമാസക്തനാവുകയായിരുന്നു. ഒരുമണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചാണ് പ്രതി കൊലപാതകം നടത്തിയത്. മുളക് പൊടിയടക്കം ഉപയോഗിച്ചാണ് പ്രതിയെ പോലീസ് കീഴടക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.
വൈകിട്ടോടെ അമ്മയുടെ നിലവിളി കേട്ടതായി സമീപവാസികൾ അറിയിച്ചതോടെ പൊലീസും അഗ്‌നിരരക്ഷാസേനയും ചേർന്ന് കതക് തകർത്ത് അകത്തുകയറിപ്പോഴാണ് മാരകമായി മുറിവേറ്റ നിലയിൽ ബ്രിജിത്തയെ കണ്ടത്. പോലീസ് രേഖമൂലം പരാതി നൽകിയതിന് ശേഷം മാത്രമാണ് സംഭവത്തിൽ ഇടപെടാൻ തയ്യാറായതെന്നാണ് സൂചന. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. പ്രദേശവാസികളോട് വിവരങ്ങൾ ചോദിച്ചറിയുന്ന പോലീസ് സംഘം കൂടുതൽ കാര്യങ്ങൾ ഉടനെ പുറത്തുവിടും. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നുള്ള കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
Comments