സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം സജീവമാണ് മലയാളത്തിലെ താരങ്ങൾ. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ സജീവമായ ആപ്പാണ് ത്രെഡ്. ഇന്‍സ്റ്റഗ്രാം അധിഷ്ഠിതമായ ടെകസ്റ്റ് അധിഷ്ഠിത സോഷ്യല്‍ മീഡിയ ആപ്പാണ് ഇത്. കഴിഞ്ഞ ദിവസം മുതൽ തന്നെ താരങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ നിറയുന്നത് ത്രെഡ്സിലേക്കുള്ള ലിങ്കാണ്.
നടിയും യൂട്യൂബറുമായ പേളി മാണിയാണ് ത്രെഡ്സിലേക്ക് സ്വാഗതം ചെയ്തുള്ള ലിങ്ക് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആദ്യം പങ്കുവച്ചത്. പിന്നാലെ താരം നിരവധിരസകരമായ വാചകങ്ങൾ ത്രെഡ്സിൽ കുറിക്കുകയും ചെയ്തിരുന്നു. പിന്നാലെ മോഹൻലാലും ദുൽഖറും ഉൾപ്പെടെയുള്ള താരങ്ങൾ എത്തിയിരുന്നു. മോഹന്‍ലാലിന് ഇതിനോടകം തന്നെ 1.45 ലക്ഷം ഫോളോവേഴ്സായി കഴിഞ്ഞു.
ട്വിറ്ററിൽ ഞാനെപ്പോഴും ബാക്ക്ബെഞ്ചറായിരുന്നു, ത്രെഡ്സിൽ ഫ്രെണ്ട് ബെഞ്ചറാകാൻ ഞാൻ പൊരുതുകയാണ്, കുറച്ച് ദിവസങ്ങൾക്കു മുൻപ് എന്റെ വീട്ടിൽ ഐടി റെയ്ഡ് നടന്നു. ലൂഡോ ചിത്രത്തിലെ എന്റെ കഥാപാത്രം കണ്ട് ഞാൻ ശരിക്കും അങ്ങനെയാണെന്ന് അവർ വിചാരിച്ചു, ത്രെഡ്സിനെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകൾ എന്തെല്ലാമാണെന്നും പേളി കുറിച്ചിട്ടുണ്ട്.
ത്രെഡ്സിൽ പേളി സജീവമായിരിക്കുന്നതിനാൽ ഒരു വിഭാഗം ആളുകൾ താരത്തെ കേരളത്തിലെ ത്രെഡ്സ് ഉപഭോക്താക്കളുടെ സംസ്ഥാന പ്രസിഡന്റാക്കാൻ ഒരുങ്ങുകയാണ്. പേളി മാത്രമല്ല, നമിത പ്രമോദ്, അഹാന കൃഷ്ണ, യൂട്യൂബറായ അപർണ തോമസ് എന്നിവരും ത്രെഡ്സിൽ തങ്ങളുടെ സാന്നിധ്യം ഇതിനോടകം അറിയിച്ചു കഴിഞ്ഞു.
ഐഒഎസ്, ആൻഡ്രോയിഡ് എന്നിവയ്‌ക്കായി നൂറിലധികം രാജ്യങ്ങളിലായാണ് മെറ്റ ത്രെഡ്സ് അവതരിപ്പിച്ചിരിക്കുന്നത്. ഏഴ് മണിക്കൂറിനുള്ളിൽ 10 മില്യൺ ഉപയോക്താക്കളെയാണ് ത്രെഡ്സിനു ലഭിച്ചത്. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് ദശലക്ഷം, ഏഴ് മണിക്കൂറിൽ 10 ദശലക്ഷം ഇങ്ങനെയാണ് മെറ്റയുടെ ത്രെഡ്സ് മുന്നേറിയത്.
മൊബൈൽ ആപ്പ് വഴി മാത്രം പ്രവർത്തിക്കുന്ന ഒരു സമൂഹമാദ്ധ്യമത്തിന് തുടക്കത്തില്‍ തന്നെ ഇത്രയും ഉപഭോക്താക്കൾ ലഭിക്കുന്നത് വലിയ അത്ഭുതമാണ് ടെക് ലോകത്ത്. ത്രെഡ്സ്.കോം എന്ന വെബ്സൈറ്റ് ലഭ്യമല്ലാത്തതിനാൽ .net എന്ന വിലാസത്തിലാണ് ഇപ്പോൾ മെറ്റയുടെ ആപ്പ് ഉള്ളത്.
















Comments