ത്രെഡ്സ് കീഴടക്കാൻ താരങ്ങളും; രസകരമായ കുറിപ്പുകളുമായി പേളി മാണി; ഒരു പോസ്റ്റും പങ്കുവെക്കാതെ ലക്ഷക്കണക്കിന് ‌ഫോളോവേഴ്സുമായി മോഹൻലാൽ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ത്രെഡ്സ് കീഴടക്കാൻ താരങ്ങളും; രസകരമായ കുറിപ്പുകളുമായി പേളി മാണി; ഒരു പോസ്റ്റും പങ്കുവെക്കാതെ ലക്ഷക്കണക്കിന് ‌ഫോളോവേഴ്സുമായി മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 02:00 pm IST
Facebook
Twitter
WhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം സജീവമാണ് മലയാളത്തിലെ താരങ്ങൾ. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ സജീവമായ ആപ്പാണ് ത്രെഡ്. ഇന്‍സ്റ്റഗ്രാം അധിഷ്ഠിതമായ ടെകസ്റ്റ് അധിഷ്ഠിത സോഷ്യല്‍ മീഡിയ ആപ്പാണ് ഇത്. കഴിഞ്ഞ ദിവസം മുതൽ തന്നെ താരങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ നിറയുന്നത് ത്രെഡ്സിലേക്കുള്ള ലിങ്കാണ്.

നടിയും യൂട്യൂബറുമായ പേളി മാണിയാണ് ത്രെഡ്സിലേക്ക് സ്വാഗതം ചെയ്തുള്ള ലിങ്ക് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആദ്യം പങ്കുവച്ചത്. പിന്നാലെ താരം നിരവധിരസകരമായ വാചകങ്ങൾ ത്രെഡ്സിൽ കുറിക്കുകയും ചെയ്തിരുന്നു. പിന്നാലെ മോഹൻലാലും ദുൽഖറും ഉൾപ്പെടെയുള്ള താരങ്ങൾ എത്തിയിരുന്നു. മോഹന്‍ലാലിന് ഇതിനോടകം തന്നെ 1.45 ലക്ഷം ഫോളോവേഴ്സായി കഴിഞ്ഞു.

ട്വിറ്ററിൽ ഞാനെപ്പോഴും ബാക്ക്ബെഞ്ചറായിരുന്നു, ത്രെഡ്സിൽ ഫ്രെണ്ട് ബെഞ്ചറാകാൻ ഞാൻ പൊരുതുകയാണ്, കുറച്ച് ദിവസങ്ങൾക്കു മുൻപ് എന്റെ വീട്ടിൽ ഐടി റെയ്ഡ് നടന്നു. ലൂഡോ ചിത്രത്തിലെ എന്റെ കഥാപാത്രം കണ്ട് ഞാൻ ശരിക്കും അങ്ങനെയാണെന്ന് അവർ വിചാരിച്ചു, ത്രെഡ്സിനെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകൾ എന്തെല്ലാമാണെന്നും പേളി കുറിച്ചിട്ടുണ്ട്.

ത്രെഡ്സിൽ പേളി സജീവമായിരിക്കുന്നതിനാൽ ഒരു വിഭാ​ഗം ആളുകൾ ‌ താരത്തെ കേരളത്തിലെ ത്രെഡ്സ് ഉപഭോക്താക്കളുടെ സംസ്ഥാന പ്രസിഡന്റാക്കാൻ ഒരുങ്ങുകയാണ്. പേളി മാത്രമല്ല, നമിത പ്രമോദ്, അഹാന കൃഷ്ണ, യൂട്യൂബറായ അപർണ തോമസ് എന്നിവരും ത്രെഡ്സിൽ തങ്ങളുടെ സാന്നിധ്യം ഇതിനോടകം അറിയിച്ചു കഴിഞ്ഞു.

ഐഒഎസ്, ആൻഡ്രോയിഡ് എന്നിവയ്‌ക്കായി നൂറിലധികം രാജ്യങ്ങളിലായാണ് മെറ്റ ത്രെഡ്സ് അവതരിപ്പിച്ചിരിക്കുന്നത്. ഏഴ് മണിക്കൂറിനുള്ളിൽ 10 മില്യൺ ഉപയോക്താക്കളെയാണ് ത്രെഡ്സിനു ലഭിച്ചത്. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് ദശലക്ഷം, ഏഴ് മണിക്കൂറിൽ 10 ദശലക്ഷം ഇങ്ങനെയാണ് മെറ്റയുടെ ത്രെഡ്സ് മുന്നേറിയത്.

മൊബൈൽ ആപ്പ് വഴി മാത്രം പ്രവ‌ർത്തിക്കുന്ന ഒരു സമൂഹമാദ്ധ്യമത്തിന് തുടക്കത്തില്‍ തന്നെ ഇത്രയും ഉപഭോക്താക്കൾ ലഭിക്കുന്നത് വലിയ അത്ഭുതമാണ് ടെക് ലോകത്ത്. ത്രെഡ്സ്.കോം എന്ന വെബ്സൈറ്റ് ലഭ്യമല്ലാത്തതിനാൽ .net എന്ന വിലാസത്തിലാണ് ഇപ്പോൾ മെറ്റയുടെ ആപ്പ് ഉള്ളത്.

Tags: THREADSinstagram
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies