ഗ്രഹസ്ഥിതി അനുസരിച്ചു ആണ് പൊതു ഫലം പറയുന്നത്, ജാതകത്തിലെ യോഗങ്ങളും ഗ്രഹനിലയും അനുസരിച്ചു ഏറ്റക്കുറച്ചിലുകൾ വരാം.
പൊതുവായ ഫലം: ആരോഗ്യകാര്യങ്ങളിൽ ശ്രെദ്ധ ചെലുത്തുന്നത് വളരെ അധികം നല്ലതായിരിക്കും. പകർച്ചപ്പനി പടർന്നു പിടിക്കും . രാഷ്‌ട്രീയപരമായി ചില വാർത്തകൾ കോളിളക്കം സൃഷ്ട്ടിക്കും. മഴയിൽ കനത്ത നാശനഷ്ട൦ ഉണ്ടാവും. ശനി, രാഹു, കേതു ദശകളും ദശാസന്ധിയും നടക്കുന്നവർ നല്ല ഒരു ജ്യോതിഷിയെ കൊണ്ട് ഗ്രഹനില നോക്കി പരിഹാരം ചെയ്യുന്നത് വൻനഷ്ടങ്ങൾ ഒഴിവാക്കാൻ നല്ലതായിരിക്കും. നാട്ടു ചികിത്സകരിൽ പലരുടെയും കൈപ്പുണ്യത്താൽ പല രോഗങ്ങൾക്കും അതിശയകരമായ ശമനം ലഭിക്കും. ചില അപകടങ്ങൾ സമൂഹത്തെ കണ്ണീരിലാഴ്‌ത്തും.
ഈ വാരത്തിൽ ഉതൃട്ടാതി, രേവതി, അശ്വതി, ഭരണി,കാർത്തിക, രോഹിണി, മകയിര്യം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നതും ഉചിതമായിരിക്കും.
മേടം രാശി: (അശ്വതി ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം) :
ഏറ്റെടുത്ത കർമ്മപദ്ധതി പൂർത്തീകരിക്കുവാൻ അഹോരാത്രം പ്രയത്‌നം വേണ്ടിവരും. ആത്മാർത്ഥ സുഹൃത്തുക്കളിൽ നിന്നും ചതി വരാൻ സാധ്യതയുണ്ട്. കുടുംബത്തിൽ ആഹ്ളാദ അന്തരീക്ഷം സംജാതമാകും.
ഇടവം രാശി: (കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും):
കുടുംബത്തിൽ ചില മംഗളകര്മങ്ങള്ക്ക് സാക്ഷ്യം വഹിക്കും. ആത്മവിശ്വാസം കൂടും. വരവിൽ കവിഞ്ഞ ചെലവ് കടബാധ്യതകൾ വരുത്തിവെയ്‌ക്കും. കീഴ് ജീവനക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാതെ സൂക്ഷിക്കുക.
മിഥുനം രാശി: (മകയിര്യം 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം):
ബിസിനെസ്സ്കാര്യങ്ങളിലും തൊഴിൽ സംബന്ധമായ കാര്യങ്ങളിലും ഉണ്ടായ പല തടസ്സങ്ങളും മാറുന്ന കാലമാണ്. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയം ആണ്.ഈശ്വരാധീനം പല സന്ദർഭങ്ങളിലും അനുഭവപ്പെടും.
കർക്കിടകം രാശി: (പുണർതം 1/4, പൂയം, ആയില്യം):
ലോൺ എടുത്തിരിക്കുന്നവർ കടബാധ്യത കൃത്യ സമയത്തു തീർക്കുന്നത് നല്ലതായിരിക്കും. ധനലാഭം ഉണ്ടാവും. കുടുംബവുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ജോലി അന്വേഷിക്കുന്നവർക്ക് അര്ഹമായ ജോലി കിട്ടും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമാണ് . ഭക്ഷണകാര്യങ്ങളിൽ മിതത്വ൦ പാലിക്കുന്നത് നല്ലതായിരിക്കും. കുടുംബ ബന്ധുജനങ്ങളുമായും അയൽക്കാരുമായും അഭിപ്രായ വ്യത്യാസം ഉണ്ടാവാൻ ഇടയുണ്ട്. എന്നാൽ വാരം അവസാനം തൊഴിൽ നേട്ടം , ധനലാഭം. ഉന്നത സ്ഥാന പ്രാപ്‌തി എന്നിവ പ്രതീക്ഷികാം.
കന്നി രാശി: (ഉത്രം 3/4,അത്തം, ചിത്തിര ആദ്യ 1/2 ഭാഗം):
ഇഷ്ടപ്പെട്ടഭക്ഷണം കഴിക്കുവാനും ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കാനും അവസരമുണ്ടാവും.എന്നാൽ ശത്രുക്കളെ കൊണ്ട് ശല്യം വർദ്ധിക്കുന്ന വാരമാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രെദ്ധ ചെലുത്തുന്നത് നന്നായിരിക്കും. ചെക്കുകേസിൽ അറസ്റ്റ് വാറണ്ട് പ്രതീക്ഷികാം.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാവും. ചെയ്യുന്ന പ്രവൃത്തികൾ എല്ലാം ലാഭത്തിലായിത്തീരും. സർവ്വ സുഖഭോഗതൃപ്തി, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാവും. സാമ്പത്തീക കാര്യങ്ങളിൽ വൻപുരോഗതി ദൃശ്യമാകും. ശത്രുഹാനി പ്രതീഷിക്കാമെങ്കിലും ശത്രുശല്യം വർദ്ധിക്കും.
വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)
കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാവും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം. ചിട്ടി, നറുക്കെടുപ്പ് എന്നിവയിൽ വിജയിക്കും. രോഗശമനം ഉണ്ടാവും.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
മനസ്സിന് സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടും. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസം രൂപപ്പെടും. നിനച്ചിരിക്കാത്ത സമയത്തു സാമ്പത്തീകമായും തൊഴിൽപരമായും നേട്ടം ഉണ്ടാവും.
മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ശത്രുതാ മനോഭാവത്തിലായിരുന്നവർ അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി സ്നേഹം ഭാവിക്കും. കുടുംബബന്ധുജനങ്ങളുമായി വാക്കുതർക്കങ്ങൾ വഴക്കിൽ കലാശിക്കും.ആരോഗ്യ കാര്യങ്ങളിൽ ഏറ്റക്കുറച്ചിൽ അനുഭവപ്പെടും.
കുഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
പ്രവർത്തനമണ്ഡലങ്ങളിലുള്ള അപാകതകൾ പരിഹരിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. ജാമ്യം നിന്ന വകയിൽ പണം തിരിച്ചടക്കേണ്ടി വരും. ദുഃസ്വപ്നങ്ങൾ കണ്ട് ഞെട്ടിയെഴുന്നേൽക്കും. ആരോഗ്യ കാര്യങ്ങളിൽ മെച്ചം ഉണ്ടാവുമെങ്കിലും ഉദരരോഗം വരാൻ സാധ്യത ഉണ്ട്.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ഈ വാരം ഗുണദോഷസമ്മിശ്രമാണ്. കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ കക്ഷി രാഷ്‌ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. അവസരങ്ങൾ വേണ്ട വിധത്തിൽ ഉപയോഗിക്കുവാനുള്ള യുക്തി തോന്നും തൊഴിൽ ക്ലേശം കൂടുമെങ്കിലും അതിന് തക്ക പ്രതിഫലം കിട്ടും.ആരോഗ്യ കാര്യങ്ങളിൽ ഒരു ചെക്കപ്പ് നടത്തുന്നത് നല്ലതായിരിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 July 09 to July 15
Comments