പാലക്കാട്; ഒറ്റപ്പാലം പനമണ്ണയിൽ സ്‌കൂളിന്റെ മേൽക്കൂരയിലെ നിന്ന് ഓടിളകി വീണ് അദ്ധ്യാപികയ്ക്കും വിദ്യാർത്ഥിക്കും പരിക്ക്. ദേശബന്ധു എൽപി സ്‌കൂളിലെ അദ്ധ്യാപിക ശ്രീജയ്‌ക്കും വിദ്യാർത്ഥി ആദർശിനുമാണ് പരിക്കേറ്റത്. അദ്ധ്യാപികയ്‌ക്ക് തലയ്‌ക്കും വിദ്യാർത്ഥിക്ക് കൈയ്‌ക്കുമാണ് പരിക്കേറ്റത്.
ക്ലാസ് കഴിയുന്നതിന് തൊട്ടു മുൻപായിരുന്നു അപകടം. ശക്തമായ മഴയെ തുടർന്ന് കാറ്റുവീശുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഓടിളകി വീണത്.മുൻബെഞ്ചിലിരുന്ന വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ പരിക്ക് ഗുരുതരമല്ല.
















Comments