ഓസ്‌ട്രേലിയയിലെ സിംപ്‌സൺ മരുഭൂമി ഏറ്റവും വേഗത്തിൽ മറികടന്ന വാഹനമെന്ന ഗിന്നസ് റെക്കോർഡ് സ്‌കോർപിയ എൻ-ന് സ്വന്തം. ഓസ്‌ട്രേലിയൻ വാഹന വിപണിയിൽ മഹീന്ദ്ര പുറത്തിറക്കിയ സ്‌കാർപിയ എൻ എസ്‌യുവിക്കാണ് ഗിന്നസ് റെക്കോർഡ് ലഭ്യമായിരിക്കുന്നത്. മറ്റ് വാഹനങ്ങളേക്കാൾ വേഗതയിൽ 385 കിലോമീറ്റർ മരുഭൂമി സഞ്ചരിച്ചതോടെയാണ് നേട്ടം. 13 മണിക്കൂറും 21 മിനിറ്റും അഞ്ച് സെക്കൻഡുകളും കൊണ്ടാണ് സ്‌കോർപിയോ എൻ മരുഭൂമി താണ്ടിയത്.
ജീൻ കോർബെറ്റും ബെൻ റോബിൻസണിന്റെയും നിയന്ത്രണത്തിൽ നടന്ന ഗിന്നസ് ലോക റെക്കോർഡ് റൈഡിൽ 1,100 മണൽകുന്നുകളെയാണ് സ്‌കോർപിയോ മറികടന്നത്. യാത്രയിൽ ഇസെഡ് 8, ഇസെഡ് 8എൽ എ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഓസ്‌ട്രേലിയൻ വിപണിയിൽ മഹീന്ദ്ര സ്‌കോർപിയോ എൻ എത്തിയത്. ഫോർ വീൽ ഡ്രൈവ് ആവശ്യമാണെങ്കിൽ ഉപഭോക്താക്കൾക്ക് അതും സ്വീകരിക്കാൻ സാധിക്കും. നോർമൽ, ഗ്രാസ്, സ്‌നോ, മഡ്‌റട്‌സ്, സാൻഡ് എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകളാണ് വാഹനത്തിനുള്ളത്.
നാല് സിലിണ്ടർ, ടർബോ ചാർജ്ഡ് 2.2 ലിറ്റർ ഡീസൽ എൻജിനാണ് സ്‌കോർപിയോ എന്നിന് നൽകിയിരിക്കുന്നത്. 172.5bhp കരുത്തും പരമാവധി 400Nm ടോർക്കും പുറത്തെടുക്കാൻ ഈ വാഹനത്തിന് സാധിക്കും. ഇസെഡ് 8 വകഭേദത്തിന് 41,900 ഡോളറും ഇസെഡ്8 എൽ വകഭേദത്തിന് 45,999 ഡോളറുമാണ് വില. ഫീപ്പ് ഫോറസ്റ്റ്, എവറസ്റ്റ് വൈറ്റ്, നാപോളി ബ്ലാക്ക്, ഡാസ്ലിംഗ് സിൽവർ, റാഗെ റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് സ്‌കോർപിയോ എൻ ലഭ്യം.
Comments