ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുമെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ. വന്ദേഭാരത് അടക്കമുളള ട്രെയിനുകളിലെ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്താനാണ് റെയിൽവേ ബോർഡിന്റെ തീരുമാനം. എസി ചെയർകാറുകളിലും എക്‌സിക്യൂട്ടീവ് ക്ലാസുകളിലും ഇളവ് ബാധകമാകും. യാത്രാനിരക്കിൽ 25 ശതമാനത്തോളം ഇളവ് നൽകുമെന്നാണ് റെയിൽവേ ബോർഡ് അറിയിക്കുന്നത്.
മുപ്പതുദിവസത്തെ കണക്കെടുത്ത് യാത്രക്കാരുടെ എണ്ണം അമ്പത് ശതമാനത്തിൽ താഴെയുളള ട്രെയിനുകളിലാണ് യാത്രാനിരക്കിൽ ഇളവ് വരുത്തുക. റിസർവേഷൻ ചാർജ്, ജിഎസ്ടി, സൂപ്പർ ഫാസ്റ്റ് ചാർജ് എന്നിവ പ്രത്യേകമായി ഈടാക്കും.
അനുഭൂതി, വിസ്താഡോം കോച്ചുകൾ ഉൾപ്പെടെയുളള എസി കോച്ചുകളുളള എല്ലാ ട്രെയിനുകളിലും ഇത് ബാധകമാണ്. വന്ദേഭാരത് ഉൾപ്പെടെയുളള ട്രെയിനുകളിലാണ് ഉടനടി പുതിയ നയം പ്രബല്യത്തിൽ വരാൻ പോകുന്നത്.
















Comments