തിരുവനന്തപുരം: മദ്യക്കച്ചടവടത്തിലെ ദിവസവരുമാനം കുറഞ്ഞതിന്‍റെ പേരില്‍ ബിവറേജസ് കോർപറേഷനിലെ വെയർ ഹൗസ് മാനേജർമാർക്ക് കാരണം കാണിക്കൽ നോട്ടീസയച്ച് സര്‍ക്കാര്‍. മിനിമം വിറ്റുതീര്‍ക്കേണ്ട പരിധിയായി നിശ്ചയിച്ച ആറ് ലക്ഷത്തിനേക്കാള്‍ മദ്യക്കച്ചവടം കുറഞ്ഞതിനാലാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ആറുലക്ഷത്തിനുമേൽ ദിവസ വരുമാനമില്ലെങ്കിൽ നഷ്ടമാണെന്നാണ് ബിവറേജസ് കോർപറേഷന്‍റെ വിലയിരുത്തൽ.
കേരളത്തിലെ വിവിധ ബിവറേജസ് വെയര്‍ഹൗസുകളുടെ കീഴിലുള്ള 30ഓളം ബിവറേജസ് കടകളിലാണ് വില്‍പന ആറ് ലക്ഷത്തേക്കാള്‍ കുറഞ്ഞത്. തൊടുപുഴ, കൊട്ടാരക്കര, ഭരതന്നൂർ, പെരുമ്പാവൂർ, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂർ, പത്തനംതിട്ട, തൃപ്പൂണിത്തുറ, ചാലക്കുടി, അയർക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ആലുവ വെയർ ഹൗസുകളുടെ കീഴിലുള്ളതാണ് ഈ 30 ബിവറേജസ് ഷോപ്പുകള്‍ .ബിവറേജസ് വെയര്‍ഹൗസ് മാനേജര്‍മാരോട് അഞ്ചുദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് ബിവറേജസ് ഓപ്പറേഷൻസ് വിഭാഗം മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്.
















Comments