ട്വിറ്ററിന് വെല്ലുവിളിയായി മെറ്റ അവതരിപ്പിച്ച ത്രെഡ്‌സ് ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു. ത്രെഡ്‌സിൽ ഇതിനോടകം തന്നെ 70 ദശലക്ഷത്തിലധികം ആളുകളാണ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ത്രെഡ്‌സിനെ ഇതിനോടകം തന്നെ ഉപയോക്താക്കൾ ഏറ്റെടുത്തെങ്കിലും ഇത് സംബന്ധിച്ച് സക്കർബർഗിനും ട്വിറ്റർ ഉടമ ഇലോൺ മസ്‌കിനും ഇടയിൽ ഉള്ള പോരാട്ടം ചെറുതല്ല. നിരവധി സമൂഹമാദ്ധ്യമങ്ങളിൽ ഇത് സംബന്ധിച്ച് മീമുകളും ട്രോളുകളും വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ ട്വിറ്റർ-ത്രെഡ്‌സ് പോരാട്ടത്തെ ഡയറി ബ്രാൻഡായ അമൂലും പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. അമൂലിന്റെ ഏറ്റവും പുതിയ പരസ്യത്തിലാണ് കാർട്ടൂൺ കഥാപാത്രങ്ങളായി മസ്‌കും സക്കർബർഗും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എല്ലാ കാലത്തും ട്രെൻഡിനൊപ്പം സഞ്ചരിച്ച് ലോകമെമ്പാടും ചർച്ചാവിഷയം ആയി മാറി കഴിഞ്ഞ വിഷയങ്ങളെ പരസ്യത്തിനുള്ള കണ്ടന്റ് ആയി മാറ്റാറുള്ളത് അമൂലിന്റെ പതിവാണ്. ഇത്തരത്തിൽ എടുത്ത ‘പോരാട്ട’ വിഷയവും ഇതിനോടകം തന്നെ ഉപയോക്താക്കൾ സ്വീകരിച്ചു കഴിഞ്ഞു.
ബോക്‌സിംഗ് താരങ്ങളെ പോലെ ഏറ്റുമുട്ടാൻ നിൽക്കുന്ന സക്കർബർഗിനെയും മസ്‌കിനെയുമാണ് ഗ്രാഫിക്കൽ ചിത്രമായി അമൂൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം ‘ഇലോൺ-ഇ-ജംഗ്’ എന്നും കൂടാതെ ‘അമൂൽ രുചിയുടെ അടയാളമെന്നും ക്യാപ്ഷൻ നൽകിയിട്ടുണ്ട്. ട്വിറ്ററിന്റെ ചിഹ്നമായ നീലക്കിളിയെയും പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
















Comments