ബാഴ്‌സയുടെയും ഇന്റര്‍ മിലാന്റെയും ഇതിഹാസ താരം ലൂയിസ് സുവാരസ് അന്തരിച്ചു. 88ാം വയസിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബാലന്‍ ഡി ഓര്‍ നേടിയ ഏക സ്‌പെയിന്‍ താരമാണ് ലൂയിസ് സുവാരസ്.1953-73 കാലഘട്ടങ്ങളില്‍ ബാഴ്‌സ, ഇന്റമിലാന്‍ ക്ലബുകള്‍ക്കായി പന്തുതട്ടിയ താരത്തിന് 1960ലാണ് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ലഭിക്കുന്നത്. റയല്‍ മാഡ്രിഡ് ഫെറങ്ക്് പുഷ്‌കസിനെ മറികടന്നാണ് സുവാരസ് ബാലന്‍ ഡി ഓര്‍ നേടിയത്.ഏറെക്കാലം സ്‌പെയിന്റെയും ബാഴ്‌സയുടെ വിശ്വസ്തനായ മിഡ്ഫീള്‍റായിരുന്ന സുവാരസ് ബാഴ്‌സയുടെ ഐക്കണുമാണ്.
ബാലൻ ഡി ഓർ നേടിയ ഏക സ്‌പെയിൻ താരമാണ് ലൂയിസ് സുവാരസ്. റയൽ മാഡ്രിഡ് ഫെറങ്ക്് പുഷ്‌കസിനെ മറികടന്നാണ് സുവാരസ് ബാലൻ ഡി ഓർ നേടിയത്.1955 മുതൽ 1961 വരെ ബാഴ്സലോണയിൽ കളിച്ച അദ്ദേഹം രണ്ടു ലാ ലീഗ കിരീടങ്ങൾ അവർക്ക് നേടി നൽകി.തുടർന്ന് ഇന്റർ മിലാനിൽ എത്തിയ അദ്ദേഹം ഇന്ററിന്റെ ഇതിഹാസ ഇന്റർ ടീമിന്റെ പ്രധാന ഭാഗമായി.
1964, 1965 വർഷങ്ങളിൽ ഇന്റർ തുടർച്ചയായി യൂറോപ്യൻ കപ്പ് നേടിയപ്പോൾ അദ്ദേഹം അതിൽ പ്രധാന പങ്ക് വഹിച്ചു. 1964 ൽ സ്പെയിൻ യൂറോ കപ്പ് നേടിയപ്പോൾ അതിലും ബാഴ്സലോണ, ഇന്റർ ഇതിഹാസം ആയ അദ്ദേഹം ഭാഗമായി. കളി നിർത്തിയ ശേഷം വിവിധ സമയങ്ങളിൽ ഇന്റർ പരിശീലകൻ ആയ അദ്ദേഹം കാഗ്ലിയാറി, കോമോ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.
















Comments