ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്തമഴയിൽ വൻനാശനഷ്ടവും ജീവഹാനിയും. മഴ കനത്ത 48 മണിക്കൂറിനിടെ ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഡൽഹി, രാജസ്ഥാൻ, യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ രണ്ട് സൈനികർ അടക്കം മരണപ്പെട്ടത് 24 പേർ. ഹിമാചൽ, കശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ 41 വർഷത്തിനിടെ ഏറ്റവും കനത്ത മഴയാണു രാജ്യ ഉണ്ടായതാ 153 മില്ലി മീറ്റർ). പല റോഡുകളും വെള്ളക്കെട്ടുകാരണം അടച്ചിട്ടു. ഡൽഹിയിൽ ഇന്നു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഉത്തര റെയിൽവേ 17 ട്രെയിനുകൾ റദ്ദാക്കി. 12 എണ്ണം വഴിതിരിച്ചുവിട്ടു.
തനത്ത മഴയിൽ പഞ്ചാബ് സ്വദേശികളായ നായിബ് സുബേദാർ കുൽദീപ് സിങ്, ലാൻസ് നായിക് തേലു റാം എന്നിവകർ എന്നിവർ ഒഴുക്കിൽപ്പെട്ടു. ദോഡയിൽ ബസിനു മുകളിലേക്കു മണ്ണും കല്ലും വീണ് 2 പേർ മരിച്ചു. ജമ്മു–ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം മുടങ്ങി.അമർനാഥ് യാത്ര ഭാഗികമായി പുനരാരംഭിച്ചു. രാജസ്ഥാനിൽ മിന്നലേറ്റ് ദമ്പതികളും വെള്ളക്കെട്ടിൽ മുങ്ങി 3 പേരും മരിച്ചു. പഞ്ചാബിലും കനത്ത നാശമുണ്ടായി. യപിയിൽ 5 പേർ മരിച്ചു. ഡൽഹിയിൽ കരോൾബാഗിൽ വീടിന്റെ ചുമരിടിഞ്ഞ് വീട്ടമ്മ മരിച്ചു.
Comments