തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനവള്ളം മറിഞ്ഞു. കാണാതായ നാലുപേരിൽ ഒരാൾ മരിച്ചു. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അബോധാവസ്ഥയിൽ കണ്ടെത്തിയ മത്സ്യത്തൊഴിലാളിയായ കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലെത്തിച്ച കുഞ്ഞുമോന്റെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.
പുതുക്കുറിച്ചിയിൽ നിന്നും മീൻ പിടിക്കാൻ പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ആന്റണി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിലാണ് നാലുപേർ മത്സ്യബന്ധനത്തിനായി പോയത്. കാണാതായ തൊഴിലാളികളെക്കുറിച്ച് മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
















Comments