ലോകത്തെ മാറ്റിമറിച്ചുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. എഐ ടൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളൊക്കെയും അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഈ ട്രെൻഡിന് തുടർച്ചയായി മറ്റൊരു ചിത്രം കൂടി ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്. ഹാരിപോട്ടർ സീരിസിലെ കഥാപാത്രങ്ങളുടെ ഇന്ത്യൻ ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
പ്രശസ്ത ഡിജിറ്റൽ ആർട്ടിസ്റ്റ് മനോജ് ഓംരെ ആണ് ഹോളിവുഡ് ചിത്രമായ ഹാരിപോട്ടർ സിനിമയിലെ കഥാപാത്രങ്ങളെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. പ്രശസ്ത ഇന്ത്യൻ ഫാഷൻ ബ്രാൻഡായ സബ്യസാചി വസ്ത്രങ്ങൾ അണിയിച്ചാണ് പുനരാവിഷ്‌കരണം നടത്തിയിരിക്കുന്നത്.
ടെക്സ്റ്റ് നിർദ്ദേശങ്ങളിൽ നിന്നും ചിത്രങ്ങൾ സൃഷ്ടിക്കുന്ന എഐ പ്രോഗ്രാമായ മിഡ് ജേർണി ഉപയോഗിച്ചാണ് ചിത്രങ്ങൾ രൂപകൽപ്പന ചെയ്തത്. ഹെർമിയോൺ ഗ്രെഞ്ചർ, സെവേറസ് സ്‌നേപ്പ്, റൂബസ് ഹാഗ്രിഡ്, സിറിയസ് ബ്ലാക്ക്, വോൾഡ്‌മോർട്ട്, ഡംബിൾഡോർ, ഡോബി എന്നിവരാണ് പുതിയ രൂപത്തിൽ എത്തുന്നത്. ആർട്ട് സീരിസിൽ ഡിസൈനർ സബ്യസാചിയുടെ ഡിസൈനുകളോട് സാദൃശ്യമുള്ള ഇന്ത്യൻ വസ്ത്രങ്ങളിലാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
Comments