ന്യൂഡൽഹി: മറുനാടൻ മലയാളി വെബ് പോർട്ടൽ ഉടമ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. ഷാജൻ സ്‌കറിയ നടത്തിയ പരാമർശത്തിന്റെ തർജമ താൻ വായിച്ചെന്നും അദ്ദേഹം ഉപയോഗിച്ച വാക്കുകൾ അപകീർത്തികരമാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു. എന്നാൽ പി.വി. ശ്രീനിജന്റെ പരാതി എസ്‌സി/എസ്ടി നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. അതിനാൽ മേൽപ്പറഞ്ഞ വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
അടുത്ത് കോടതി കേസ് പരിഗണിക്കുംവരെ അറസ്റ്റ് പാടില്ലെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. മൂന്നാഴ്ചയ്‌ക്ക് ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും.
പി.വി.ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിലാണ് എസ്‌സി, എസ്ടി വകുപ്പു ചുമത്തി എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് സ്ഥാപനത്തിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടത്തി പോലീസ് ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു.
Comments