മറ്റു ടെലികോം കമ്പനികൾക്ക് വെല്ലുവിളിയുയർത്തി രംഗപ്രവേശനം നടത്തിയ ജിയോ ഉപയോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്ലാനുകൾ അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ രണ്ട് പ്രീപെയ്ഡ് ഡാറ്റ പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.
19 രൂപ, 29 രൂപ നിരക്കുകളിലാണ് ജിയോയുടെ പുതിയ പ്ലാനുകൾ എത്തിരിക്കുന്നത്. നേരത്തെയും ജിയോ ഇത്തരം ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ നൽകിയിട്ടുണ്ട്. ഇത്രയും കുറഞ്ഞ നിരക്കിൽ മികച്ച ഡാറ്റ ആനുകൂല്യം നൽകുന്ന ജിയോയുടെ പ്ലാനുകൾ മറ്റു ടെലികോം കമ്പനികളെ വെല്ലുവിളിക്കുന്നതാണ്. പുതിയ രണ്ട് പ്ലാനുകളെ കുറിച്ച് കൂടുതലറിയാം..
19 രൂപ ജിയോ പ്ലാൻ
ഈ ഡാറ്റ പ്ലാനിലൂടെ 1.5 ജിബി ഡാറ്റയാണ് ജിയോ ഉപയോക്താക്കൾക്ക് നൽകുക. നിങ്ങളുടെ കണക്ഷനിൽ റീചാർജ് ചെയ്തിട്ടുള്ള ബേസിക്ക് പായ്‌ക്ക് എത്ര ആനുകൂല്യം നൽകുന്നുവോ അത്രയും ദിവസം 19 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. മറ്റു ആനുകൂല്യങ്ങളൊന്നും ഈ പ്ലാനുകളിൽ ലഭിക്കുകയില്ല.
29 രൂപ ജിയോ പ്ലാൻ
29 രൂപ വിലയുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ 2.5 ജിബി ഡാറ്റയാണ് ലഭിക്കുക. നിങ്ങളുടെ ആക്ടീവ് പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കുന്നത് വരെ ഈ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ ഉപയോഗിക്കാൻ കഴിയും. ശ്രദ്ധേയമായ കാര്യം അൺലിമിറ്റഡ് പ്ലാനിലെ ഡാറ്റ അവസാനിച്ച് ഈ പ്ലാൻ റീചാർജ് ചെയ്യുന്ന ആളുകൾ ഇതിൽ ഡാറ്റ ബാക്കി വച്ചിട്ടുണ്ട് എങ്കിൽ അടുത്ത ദിവസം അൺലിമിറ്റഡ് പ്ലാനിന്റെ ഡാറ്റയായിരിക്കും ആദ്യം ഉപയോഗിക്കുക എന്നതാണ്.
Comments