ബ്ലാസ്‌റ്റേഴ്‌സിൽ വമ്പിച്ച വിറ്റഴിക്കൽ; പ്രഭ്‌സുഖാൻ ഗിൽ ഇനി ഈസ്റ്റ് ബംഗാളിൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബ്ലാസ്‌റ്റേഴ്‌സിൽ വമ്പിച്ച വിറ്റഴിക്കൽ; പ്രഭ്‌സുഖാൻ ഗിൽ ഇനി ഈസ്റ്റ് ബംഗാളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 07:10 pm IST
FacebookTwitterWhatsAppTelegram

കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിർണായക വിജയങ്ങളിൽ പങ്കാളിയായ യുവ ഗോൾകീപ്പർ പ്രഭ്‌സുഖാൻ സിംഗ് ഗിൽ ക്ലബുമായി വഴിപിരിഞ്ഞു. റെക്കോർഡ് തുകയ്‌ക്ക് താരത്തെ ഈസ്റ്റ് ബംഗാൾ റാഞ്ചി. ബ്ലാസ്‌റ്റേഴ്‌സിൽ വിറ്റഴിക്കൽ തുടരുന്നതിനിടെയാണ് അടുത്ത കൈമാറ്റം. ഇതിനിടെ ഹർമ്മൻ ജ്യോത് ഖബ്ര, നിഷു കുമാർ,വിക്ടർ മോംഗിൽ, അപ്പോസ്തലോസ് ജിയാന്നൂ, ജെസൽ കർനോരോ,ഇവാൻ കല്യൂഷിനി, മുഹീദ് ഷബീർ തുടങ്ങിയ താരങ്ങൾ ക്ലബുമായി വഴി പിരിഞ്ഞിരുന്നു.

സഹലിന്റെ കൈമാറ്റം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കെ.പി രാഹുലും ക്ലബിനോട് ഗുഡ്ബായ് പറയുമെന്നാണ് വിവരം.ഇന്ത്യൻ ഫുട്‌ബോളിൽ ഒരു ഗോൾ കീപ്പർക്ക് കിട്ടുന്ന റെക്കോർഡ് ട്രാൻസ്ഫർ തുക ആണ് ഗില്ലിനായി ഈസ്റ്റ് ബംഗാൾ കേരള ബ്ലാസ്റ്റേഴ്‌സിന് നൽകിയത്.ഒന്നരക്കോടി രൂപയ്‌ക്കാണ് താരത്തിന്റെ കൂടുമാറ്റമെന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നത്.

ഗില്ലിന് ഈസ്റ്റ് ബംഗാളിൽ ലഭിക്കുന്ന വേതനവും ഇന്ത്യയിൽ ഏത് ഗോൾ കീപ്പർക്ക് ലഭിക്കുന്നതിനേക്കാളും ഉയർന്ന തുകയാകും.രണ്ട് വർഷത്തെ കരാർ ഗിൽ ഈസ്റ്റ് ബംഗാളിൽ ഒപ്പുവെക്കും. അവസാന രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ഗോൾ കീപ്പർ ആയിരുന്നു ഗിൽ. രണ്ട് സീസണുകളിലായി 38 മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിട്ടുണ്ട്.

നേരത്തെ 2020 ല്‍ ചിരവൈരികളായ ബെംഗളൂരു എഫ്‌സിയില്‍ നിന്നായിരുന്നു പ്രഭ്‌സുഖന്‍ സിംഗ് ഗില്ലിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. 2021-22 സീസണില്‍ ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായിരുന്ന ആല്‍ബിനൊ ഗോമസ് പരിക്കേറ്റ് പുറത്തായതോടെയാണ് ഗില്ലിന്റെ തലവര മാറിയത്.

Tags: KERALA BLASTERSTransferGill
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies