കേരളത്തിൽ മലപ്പുറം ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്തു തിരുനാവായയിൽ ഉള്ള പുരാതന മഹാക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം.ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ലക്ഷ്മീ സമേതനായ മഹാവിഷ്ണുവാണ് , നാവാമുകുന്ദൻ എന്നപേരിലാണ് ഈ മൂർത്തി അറിയപ്പെടുന്നത്.ഇരുപത്തിയൊന്നുവട്ടം ഭൂമിയിൽ സഞ്ചരിച്ചു പരശുരാമൻ ക്ഷത്രിയ നിഗ്രഹം നടത്തിയ കഥ ഏവർക്കും അറിയാവുന്നതാണ്. അങ്ങിനെയുണ്ടായനരഹത്യാപാപം തീർക്കാനും മരിച്ച ആത്മാക്കൾക്ക് മോക്ഷം നൽകാനുമായി അദ്ദേഹം ഇവിടെ നിളാതീരത്ത് ബലിതർപ്പണം നടത്തി നാവാമുകുന്ദനെ ദർശിച്ചു എന്നാണ് ഐതിഹ്യം.ഭൃഗുരാമൻ കർക്കിടക അമാവാസി നാളിൽ ഈ മണപ്പുറത്ത് വ്രതശുദ്ധിയോടെ ഉദകം ചെയ്യുകയും അതോടെ , ഗതികിട്ടാതെ അലഞ്ഞ ആത്മാക്കൾക്ക് മോക്ഷ-സായൂജ്യമുണ്ടാകുകയും ചെയ്തുവത്രെ. അന്നുമുതലാണ് ഇവിടം ബലിതർപ്പണ കർമ്മങ്ങൾക്ക് ഏറെ ഖ്യാതി നേടിയത് എന്നു വിശ്വസിക്കുന്നു.
ദിവംഗതരായ പൂർവ്വപിതാക്കൾക്കും ബന്ധുജനങ്ങൾക്കും വേണ്ടി, കേരളത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള അനേകമാളുകൾ ബലിതർപ്പണകർമ്മങ്ങൾക്കായും അസ്ഥിനിമജ്ഞനത്തിനും മറ്റുമായി ഈ പുണ്യ സംഗമസ്ഥാനത്ത് എത്താറുണ്ട്. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്രു, ആർ. ശങ്കർ, ലാൽ ബഹാദൂർ ശാസ്ത്രി, ജയപ്രകാശ് നാരായണൻ, കേളപ്പജി, കെ. കരുണാകരൻ തുടങ്ങിയ മഹാത്മാക്കളുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കിയിട്ടുണ്ട്.പിതൃതർപ്പണ കർമ്മങ്ങൾക്ക് ഏറ്റവും പ്രസിദ്ധമാണ് തിരുനാവായിലെ ത്രിമൂർത്തിസംഗമസ്ഥാനം.
ആണ്ടു ശ്രാദ്ധം, മരിച്ച് പതിനാറിനോടുബന്ധിച്ചുള്ള ബലികർമ്മങ്ങൾ, ത്രിപക്ഷപിണ്ഡം (മരിച്ച് 41 ന്), പുലയിലുള്ള 14 ദിവസത്തെ ബലികർമ്മങ്ങൾ, അസ്ഥിസ്ഥാപനം, ക്ഷേത്രപിണ്ഡം, വാവുബലി, എന്നിങ്ങനെ പിതൃകർമ്മങ്ങൾ നിത്യേന ഇവിടെ നടക്കാറുണ്ട്. ശ്രാദ്ധപൂജകൾക്ക് പ്രസിദ്ധിയാർജ്ജിച്ചതാണ് ഇവിടുത്തെ നിളാതീരം. കർക്കടകം, തുലാം, കുംഭം, ഇടവം എന്നീ മാസങ്ങളിലെ അമാവാസിനാളുകളിൽ ഇവിടെ ബലിയിടാൻ വൻ ഭക്തജനത്തിരക്കുണ്ടാകും.
പണ്ട്, ഈ സ്ഥലത്ത് ഒരു യാഗം നടത്താൻ ത്രിമൂർത്തികളും ദേവേന്ദ്രനും തീരുമാനിച്ചു. അതിനായി ശിവനും ബ്രഹ്മാവും നദിയുടെ തെക്കേക്കരയിലും വിഷ്ണുവും ദേവേന്ദ്രനും വടക്കേക്കരയിലും താമസിച്ചു. നിർഭാഗ്യവശാൽ ഇവരുടെ പത്നിമാർ (ഗായത്രി, സരസ്വതി, ലക്ഷ്മി, പാർവ്വതി, ഇന്ദ്രാണി) നദികളായി മാറി. അതോടെ യാഗം മുടങ്ങി. പരശുരാമൻ ഉപാസിക്കുന്നതിനായി ത്രിമൂർത്തികൾക്ക് ക്ഷേത്രങ്ങൾ പണിതു. ക്ഷേത്രത്തിൽ കുളമോ കിണറോ ഇല്ല, നദിയിലെ വെള്ളമാണ് എല്ലാ ആചാരങ്ങൾക്കും ഉപയോഗിക്കുന്നത്. തവനൂരിൽ പൊന്നാനി നദിക്ക് കുറുകെയുള്ള ചെറുതിരുനാവായ ബ്രഹ്മ – ശിവക്ഷേത്രങ്ങളുടെ സാന്നിധ്യം അതിനെ ത്രിമൂർത്തി സംഗമമാക്കുന്നു. ത്രിമൂർത്തീസംഗമസ്ഥാനത്തെ പിതൃതർപ്പണവും ശ്രാദ്ധക്രിയകളും പിതൃക്കൾക്ക് മോക്ഷകാരണമാകും എന്നാണ് വിശ്വാസം. അതിനാൽ ധാരാളമാളുകൾ ദിവസവും പിതൃതർപ്പണത്തിനായെത്തുന്നു. മാമാങ്കത്തിന്റെ പൈതൃക കേന്ദ്രം കൂടിയാണി പ്രദേശം .
മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ. നവായ്മുകുന്ദനായി ഐശ്വര്യദായിനിയായ മഹാലക്ഷ്മിയോടൊപ്പം കുടികൊള്ളുന്നു.ഉപദേവതകളായി ഗണപതി, അയ്യപ്പൻ എന്നിവർക്കും സന്നിധികളുണ്ട്.നവയോഗികളായ കവി, ഹരി, അന്തരിക്ഷൻ, പ്രബുദ്ധൻ, പിപ്പലായനൻ, ആവിർഹോത്രൻ, ദ്രുമിളൻ,ചമസൻ, കരഭാജനൻ ഓരോരുത്തരും തങ്ങളുടേതായ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. എന്നാൽ പ്രതിഷ്ഠ കഴിഞ്ഞ ഉടനെ അവയെല്ലാം അന്തർദ്ധാനം ചെയ്തു.നവാമുകുന്ദന്റെ വിഗ്രഹം കാൽമുട്ടിന് മുകളിൽ മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ, ബാക്കിയുള്ള വിഗ്രഹം ഭൂമിയുടെ അടിയിൽ മറഞ്ഞിരിക്കുന്നു. ശ്രീകോവിലിലെ വിഗ്രഹത്തിന്റെ പിന്നിൽ അടിത്തട്ടില്ലാത്ത, അജ്ഞാതമായ ഒരു ദ്വാരമാണെന്ന് പറയപ്പെടുന്നു. നവാമുകുന്ദ പ്രതിമയ്‌ക്ക് 6 അടി (1.8 മീറ്റർ) ഉയരമുണ്ട്, കല്ലുകൊണ്ട് നിർമ്മിച്ചതും പഞ്ച ലോഹത്തിൽ പൊതിഞ്ഞതുമാണ്. നാല് കൈകളിൽ പാഞ്ചജന്യ ശംഖ്, താമര, കൗമോദകി ഗദ, ഭയാനകമായ സുദർശന ചക്രം എന്നിവ പിടിച്ച് നിൽക്കുന്ന ദർശനമാണ് വിഗ്രഹത്തിന് .പരശുരാമൻ പ്രതിഷ്ഠിച്ച വിഗ്രഹത്തെ ആദ്യ ശങ്കരാചാര്യർ മുട്ടുകുത്തിയാണ് തൊഴുതത്. ആദ്യകാലങ്ങളിൽ മുട്ടിൽ നിന്നാണ് ക്ഷേത്ര ദർശനം നടന്നിരുന്നത്. തെക്കൻ കാശി എന്നാണ് തിരുനാവായയെ അറിയപ്പെടുന്നത്. പെരുന്തച്ചന്റെ കൈചാരുതയിൽ അലംകൃതമാണ് ശ്രീലകം. കിഴക്കോട്ടാണ് പ്രതിഷ്ഠയുടെ ദർശനം നവാമുകുന്ദക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് വടക്കുവശത്താണ് ശ്രീ അയ്യപ്പസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നത്.രാമ ,രാമ ….. ജപിച്ചു വേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ !നാല് വാവുബലിയാണ് പ്രധാനം .കർക്കിടക വാവ് ,തുല്യാംവാവ് ,കുംഭ വാവ് ,വൈശാഖവാവ് .
II അബ്രാഹ്മണോ യാ പിത്രുവംശ
ജാതാ………..അക്ഷയമുപതിഷ്ടതി II
അതായത് ലോകത്ത് നമ്മുടെ അച്ഛന്‍റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, നമ്മളുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായി, കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി നമ്മുടെ ദാസന്മാര്‍ ആയവര്‍ക്കായും, നമ്മെ ആശ്രയിച്ചവര്‍ക്കും, പല ജന്മങ്ങളായി നാമുമായി സഹായിച്ചവര്‍ക്കും എന്‍റെ സുഹൃത്തുക്കള്‍ക്കും ,നമ്മളുമായി സഹകരിച്ചവര്‍ക്കും, നാം ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും ,ജന്തുക്കള്‍ക്കും വേണ്ടിഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു.ഭൂമിയും ചന്ദ്രനും സൂര്യനും എന്താണ്ട് ഒരേ രേഖയില്‍ വരുന്ന സമയം ആണ് വാവ്. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണണ് കറുത്ത വാവ്. വാവിന്റെ തലേ ദിവസം മുതൽ ഒരിക്കല്‍ വ്രതം ആചരിക്കണം. ഒരു നേരം മാത്രം അരിയാഹാരം കഴിക്കുക. പതിനാല് കർമികളുടെ കാർമികത്വത്തിലാണ് വാവു ബലി അതിരാവിലെ തുടങ്ങുന്നത് . കുളി കഴിഞ്ഞ് രാവിലെ വാഴയിലയില്‍ ദര്‍ഭകൂര്‍ച്ഛം (കുറേ ദര്‍ഭകള്‍ ചേര്‍ത്ത് അഗ്രഭാഗം പവിത്രക്കെട്ടിട്ട് എടുക്കുക) തയ്യറാക്കി വയ്‌ക്കുക. ഉണക്കലരി വറ്റിച്ച് ചോറുവച്ച് അതില്‍ നിന്നും പിണ്ഡമുരുട്ടി ദര്‍ഭയുടെ മുകള്‍ഭാഗത്ത് വയ്‌ക്കുക. പിന്നീട് മന്ത്രം ജപിക്കുക .തുടര്‍ന്ന് ജലം ഇലയില്‍ തളിച്ച പിതൃക്കളെ പിണ്ഡത്തിലേയ്‌ക്ക് ആവാഹിക്കുന്നതായി സങ്കല്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. പിന്നീട്, എള്ള്, പുഷ്പം, ചന്ദനം ഇവ യഥാക്രമം ജലം ചേര്‍ത്ത് പിണ്ഡത്തില്‍ തര്‍പ്പണം ( കവ്യം അതായത് പിതൃക്കൾക്ക്അഅർപ്പിക്കാൻ പാകം ചെയ്യുന്ന അന്നം) . തുടര്‍ന്ന് എള്ളും പൂവും (ചെറുള) ചന്ദനവും ഉണക്കലരിയും ചേര്‍ത്ത് ഒരുമിച്ചെടുത്ത് തര്‍പ്പണം നടത്തുക. തർപ്പണത്തിനു ശേഷം നദിയിൽ മൂന്ന് തവണ മുങ്ങി ദേഹശുദ്ധി വരുത്തിയതിനു ശേഷം മാത്രമെ ക്ഷേത്ര ദർശനം പാടുള്ളൂ .
തില ഹോമം ,സായൂജ്യ പൂജ ,അഷ്ട പതി (സന്താന സൗഭാഗ്യത്തിന്) ,കാലു കഴുകി ചൂട്ട് ,മംഗല്യ സൗഭാഗ്യത്തിന് മലർ പറ, രോഗശാന്തിക്ക് താമര മാല എന്നിവയാണ് പ്രധാന വഴിപാടുകൾ .
ജോക്‌സി ജോസഫ്
















Comments