ധാക്ക : റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പിൽ ഉണ്ടായ സംഘർഷത്തിനു പിന്നാലെ ആറ് യുവാക്കൾ കൊല്ലപ്പെട്ടു . ബംഗ്ലാദേശിലെ ക്യാമ്പുകളിൽ പ്രവർത്തിക്കുന്ന അരാകൻ റോഹിംഗ്യ സാൽവേഷൻ ആർമിയും , റോഹിംഗ്യ സോളിഡാരിറ്റി ഓർഗനൈസേഷനും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ പിന്നാലെയാണ് സംഘർഷം.വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി അഭയാർത്ഥി ക്യാമ്പുകളിലെ സുരക്ഷ നോക്കുന്ന സായുധ പോലീസ് ബറ്റാലിയൻ വക്താവ് ഫാറൂഖ് അഹമ്മദ് പറഞ്ഞു.
വെടിവെപ്പിൽ കൊല്ലപ്പെട്ട അഞ്ചുപേരും ഒരു കമാൻഡർ ഉൾപ്പെടെ അരാകൻ റോഹിംഗ്യ സാൽവേഷൻ ആർമി അംഗങ്ങളാണ്, ക്യാമ്പുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ഫാറൂഖ് അഹമ്മദ് പറഞ്ഞു. ഇന്റർനാഷണൽ ക്രിമിനൽ കോടതി (ഐസിസി) പ്രോസിക്യൂട്ടർ സാക്ഷിമൊഴികൾ ശേഖരിക്കാൻ ക്യാമ്പുകൾ സന്ദർശിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സംഘർഷമുണ്ടായത് .
ഏകദേശം പത്തുലക്ഷത്തോളം വംശീയ റോഹിംഗ്യകൾ താമസിക്കുന്നുണ്ട് . അവരിൽ ഭൂരിഭാഗവും അയൽരാജ്യമായ മ്യാൻമറിൽ നിന്ന് പലായനം ചെയ്തവരാണ് .
















Comments