ഹരിദ്വാറിൽ പ്രകൃതിയുടെ വിസ്മയിപ്പിക്കുന്ന രൂപം കണ്ട് മതിമറന്ന് ജനങ്ങൾ. ഉത്തരേന്ത്യയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടെയാണ് ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് വലിയ ഷെൽഫ് മേഘങ്ങൾ ആകാശത്ത് രൂപം കൊണ്ടത്. “ഡൂംസ്‌ഡേ ഷെൽഫ് ക്ലൗഡ്” എന്നറിയപ്പെടുന്ന കാലാവസ്ഥയാണിത്. ഒരേ സമയം വിസ്മയിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായിരുന്നു ഹരിദ്വാറിലെ ഷെൽഫ് മേഘങ്ങൾ. ഈ അപൂർവ്വ പ്രതിഭാസത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
Shared by a friend. Shot today near Haridwar. Spectacular shelf cloud.
#Manali #Storm #Rain #thunderstorm #shelfcloud pic.twitter.com/he9KXg9qse
— Anindya Singh (@Anindya_veyron) July 9, 2023
ഷെൽഫ് മേഘങ്ങൾ ഒരു തരം ആർക്കസ് ക്ലൗഡാണ്. ആർക്കസ് ക്ലൗഡ് എന്നത് താഴ്ന്നതും തിരശ്ചീനവുമായ മേഘ രൂപീകരണമാണ്. ആകർഷണീയവും ഭയപ്പെടുത്തുന്നതുമായ രൂപമാണ് ഇവയ്‌ക്ക്. ആകാശത്ത് നിന്നും ഭൂമിയിലേക്ക് ഇറങ്ങുന്ന ഒരു ഭിത്തി പോലെ പടർന്ന് കിടക്കുന്ന പടുകൂറ്റൻ മേഘങ്ങളാണ് ഷെൽഫ് മേഘങ്ങൾ. ഭയപ്പെടുത്തുന്ന രൂപമാണെങ്കിലും ചുഴലിക്കാറ്റുമായോ കൊടുങ്കാറ്റുമായോ ബന്ധപ്പെട്ടല്ല ഷെൽഫ് മേഘങ്ങൾ രൂപപ്പെടുന്നത്.
എന്നാൽ, ശക്തമായ ഇടിമിന്നലിന് ഷെൽഫ് മേഘങ്ങൾ കാരണമാകുന്നു. ഇടിമിന്നലുകൾക്കും മഴയ്‌ക്കും ആലിപ്പഴപ്പെയ്‌ത്തിനും മുമ്പായിട്ടാണ് ഷെൽഫ് മേഘങ്ങൾ രൂപപ്പെടുന്നത്. ക്യുമുലോ നിംബസ് മഴമേഘങ്ങൾക്കൊപ്പം ചേർന്നും പലപ്പോഴും ഇവ കാണപ്പെടാറുണ്ടെന്ന് ഭൗമശാസ്ത്രജ്ഞർ പറയുന്നു. വരാനിരിക്കുന്ന കഠിനമായ കാലാവസ്ഥയുടെ ദൃശ്യപരമായ മുന്നറിയിപ്പാണ് ഷെൽഫ് മേഘങ്ങളുടെ സാന്നിധ്യം.
















Comments