ലണ്ടൻ: 59-ാം വയസിൽ തന്റെ എട്ടാമത്തെ കുഞ്ഞിന്റെ പിതാവായി മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബോറിസിന്റെ ഭാര്യ കാരിയാണ് വാർത്ത പങ്കുവെച്ചത്. കുഞ്ഞുമായുള്ള ചിത്രവും കാരി സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. ജൂലൈ 5-നാണ് ഇരുവർക്കും ആൺകുട്ടി ജനിച്ചത്. ഫ്രാങ്ക് ആൽഫ്രഡ് ഒഡീസിയസ് എന്നാണ് കുട്ടിയ്‌ക്ക് പേരിട്ടിരിക്കുന്നത്.
ഇരുവരുടെയും മൂന്നാമത്തെ കുട്ടിയും ബോറിസ് ജോൺസൺന്റെ എട്ടാമത്തെ കുട്ടിയുമാണിത്. ‘എന്റെ മൂത്ത രണ്ട് കുട്ടികളും അവരുടെ പുതിയ സഹോദരനെ സന്തോഷത്തോടെ വരവേൽക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു’എന്ന അടികുറിപ്പോടെയാണ് കാരി ചിത്രം പങ്കുവെച്ചത്.
മൂന്ന് തവണ വിവാഹിതനായ ജോൺസണിന് ആദ്യ വിവാഹത്തിൽ ഒരു കുട്ടിയും രണ്ടാം വിവാഹത്തിൽ നാല് കുട്ടികളുമുണ്ട്. 2019 മുതൽ 2022 വരെയാണ് ബോറിസ് ജോൺസൺ യുകെ പ്രധാനമന്ത്രിയായും കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായും പ്രവർത്തിച്ചത്.
Comments