ന്യൂഡൽഹി: രാജ്യത്ത് നിന്ന് ദാരിദ്ര്യം ഇല്ലാതാക്കുന്നതിൽ ഇന്ത്യ മുന്നിലാണെന്ന് പ്രശംസിച്ച് യുഎൻ. 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ മൊത്തം 415 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി ഐക്യരാഷ്‌ട്രസഭ അറിയിച്ചു. യുണൈറ്റഡ് നേഷൻസിന്റെ റിപ്പോർട്ട് അനുസരിച്ച്, 25 രാജ്യങ്ങൾ ആഗോള ദാരിദ്ര്യം സൂചിക പകുതിയായി കുറച്ചിട്ടുണ്ട്.
ഇന്ത്യയെ കൂടാതെ 2010-2014 കാലയളവിൽ ചൈന 69 ദശലക്ഷവും 2012-2017 കാലയളവിൽ ഇന്തോനേഷ്യ എട്ട് ദശലക്ഷവും ദാരിദ്ര്യം ഇല്ലാതാക്കി. അയൽരാജ്യങ്ങളായ ബംഗ്ലാദേശിലും പാകിസ്താനിലും 2012-2019 കാലയളവിൽ യഥാക്രമം 26 ദശലക്ഷം വ്യക്തികൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ആഗോള ദാരിദ്ര്യ സൂചികയുടെ കണക്കനുസരിച്ച്, ഒരു ദിവസം 1.90 ഡോളറിൽ താഴെ വരുമാനമുള്ളവരാണ് ദാരിദ്ര്യത്തിലാണെന്ന് കണക്കാക്കുന്നത്
ഇന്ത്യ, കംബോഡിയ, ചൈന, കോംഗോ, ഹോണ്ടുറാസ്, ഇന്തോനേഷ്യ, മൊറോക്കോ, സെർബിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ വരും വർഷങ്ങളിൽ മികച്ച പുരോഗതി കൈവരിക്കാനാകുമെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. കംബോഡിയ, പെറു, നൈജീരിയ എന്നിവിടങ്ങളിലെ ദാരിദ്ര്യത്തിന്റെ തോത് അടുത്തിടെ ഗണ്യമായി കുറഞ്ഞുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Comments