തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിനെ ചൊല്ലി സമസ്തയിൽ അഭിപ്രായ ഭിന്നത രൂക്ഷം. വിഷയത്തില്‍ സിപിഎമ്മിന്‌റെ മുന്‍നിലപാടുകള്‍ പൊതുചര്‍ച്ചയായതോടെയാണ് സമസ്തയ്‌ക്കുള്ളില്‍ വിയോജിപ്പ് ശക്തമാകുന്നത്.
ഏകീകൃത സിവില്‍ കോഡിനെ ഇഎംഎസ് അടക്കമുള്ള നേതാക്കള്‍ പിന്തുണച്ചിരുന്നതും ശരിയത്ത് നിയമത്തിനെതിരായ പാര്‍ട്ടി നിലപാടുകളും മറച്ച് പിടിച്ചാണ് മുസ്ലീം ധ്രുവീകരണത്തിന് സിപിഎം ശ്രമം നടത്തിയത്. സിപിഎമ്മിന്‌റെ കെണി തിരിച്ചറിയാതെ സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച സമസ്തയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സമസ്ത മുശാവറ അംഗം സിപിഎമ്മിന്റേത് മുതലക്കണ്ണീരാണെന്ന് വിമര്‍ശിച്ച് രംഗത്തെത്തിയതോടെയാണ് എതിര്‍പ്പ് പരസ്യമായത്. സിപിഎമ്മിനൊപ്പം വേദി പങ്കിടരുതെന്നാണ് സമസ്തയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
ഈ സാഹചര്യത്തില്‍ സിപിഎമ്മിനെ വിശ്വാസത്തിലെടുക്കരുതെന്നാണ് എതിര്‍പ്പുയര്‍ത്തുന്ന വിഭാഗത്തിന്റെ നിലപാട്. എതിര്‍പ്പുകള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തൽ. ലീഗിന് സമാനമായി സമസ്തയും സിപിഎം സെമിനാറില്‍ നിന്ന് പിന്‍വാങ്ങാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. വ്യക്തി നിയമങ്ങളില്‍ സ്ത്രീപുരുഷ അസമത്വം നിലനില്‍ക്കുന്നതായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം പി സതീദേവിയേപ്പോലുള്ളവര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
















Comments