ഇടുക്കി: പോലീസുകാരനെ ആക്രമിച്ച് പോക്‌സോ കേസ് പ്രതി. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ പല്ലൊടിഞ്ഞു. ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് സംഭവം.
ബലാത്സംഗ കേസ് പ്രതി അഭിജിത്താണ് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഭക്ഷണം കഴിക്കുന്നതിന് കൈവിലങ്ങ് അഴിച്ചപ്പോഴായിരുന്നു അക്രമം. 15-കാരിയെ ബലാത്സംഗം ചെയ്ത കേസിൽ മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് അഭിജിത്ത് അക്രമാസക്തനായത്.
ഇന്നലെ വൈകുന്നേരമാണ് അഭിജിത്ത് അറസ്റ്റിലാകുന്നത്. വൈദ്യപരിശോധനകൾക്ക് ശേഷം റിമാൻഡ് ചെയ്തു. തുടർന്ന് ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരന്റെ മുഖത്തടിച്ചു. അടിയുടെ ആഘാതത്തിൽ പോലീസുകാരന്റെ പല്ലൊടിഞ്ഞു. പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഒപ്പമുണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് അഭിജിത്തിനെ കീഴടക്കുകയായിരുന്നു. ബലാത്സംഗ കേസിൽ അഭിജിത്തിന്റെ സുഹൃത്തിനെയും പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
Comments