കോഴിക്കോട്: മംഗള, മാവേലി എക്സ്പ്രസുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. മംഗള എക്സ്പ്രസിന് ജൂലൈ 15 മുതലും മാവേലി എക്സ്പ്രസിന് ജൂലൈ 16 മുതലും കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിക്കുമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചത്. നിസ്സാമുദ്ദീനിൽ നിന്ന് എറണാകുളത്തേക്കുള്ള മംഗളലക്ഷദ്വീപ് എക്സ്പ്രസിനും മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസിനും കൊയിലാണ്ടിയിൽ സ്റ്റോപ്പ് പുനഃസ്ഥാപിച്ചിട്ടുണ്ട്.
കൊറോണ മഹാമാരിയ്ക്ക് മുൻപ് കൊയിലാണ്ടിയിൽ നിർത്തിയിട്ടിരുന്ന വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ദേശീയ നിർവാഹക സമിതി അംഗവുമായ പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷന്റെ ആവശ്യങ്ങൾ അവലോകനം ചെയ്യാനാനെത്തിയ വേളയിലായിരുന്നു പികെ കൃഷ്ണദാസ് റെയിൽവേ മന്ത്രിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് റെയിൽവേ സ്റ്റോപ്പ് അനുവദിച്ചത്. ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പികെ കൃഷ്ണദാസിനും റെയിൽവേ ബോർഡിനും അഭിനന്ദനമറിയിച്ചു.
Comments