തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പളം മുടങ്ങിയതിൽ ധനവകുപ്പിനെ പഴിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പള വിതരണത്തിനായി 110 കോടി ധനവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമാണ് അനുവദിച്ചത്. എന്നാൽ തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നും കിട്ടുന്ന മുറയ്‌ക്ക് വിതരണം ചെയ്യുമെന്നും ആൻറണി രാജു പറഞ്ഞു.
രണ്ടാം ഗഡു ശമ്പളവിതരണം ചെയ്യണമെങ്കിൽ 40 കോടി രൂപ അധികമായി വേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകൾ തിരുവനന്തപുരത്തെ ചീഫ് ഓഫീസ് ഉപരോധിച്ചു. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം വിതരണം ചെയ്യുമെന്നായിരുന്നു ജീവനക്കാർക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ്. മാസം പകുതിയാകുമ്പോഴും ആദ്യ ഗഡു പോലും വിതരണം ചെയ്യാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
















Comments