മലപ്പുറം: മലപ്പുറം എടപ്പാൾ- തൃശ്ശൂർ റോഡിലെ ഫുട്പാത്തിലെ കാടുകൾ വെട്ടി വൃത്തിയാക്കി പിഡബ്ല്യുഡി വകുപ്പ്. കഴിഞ്ഞദിവസം ഇതു സംബന്ധിച്ച് ജനം ടിവി വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് പിഡബ്ല്യുഡി അധികൃതരുടെ ഇടപെടൽ.
നടപ്പാത ഉപയോഗശൂന്യമായതിനെ തുടർന്ന് യാത്രക്കാർ റോഡിലേക്ക് ഇറങ്ങിയാണ് നടന്നിരുന്നത്. വാഹനങ്ങൾ നിരന്തരം ചീറിപ്പായുന്ന ഇവിടെ വലിയ രീതിയിലുള്ള അപകട സാധ്യതയാണ് നിലനിന്നത്. സ്ത്രീകളും വിദ്യാർത്ഥികളുമാണ് കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചത്.
നടപ്പാതയിൽ കാടുകയറി പടർന്നുപിടിച്ച് ഉപയോഗശൂന്യമായത് പലതവണ അധികൃതരെ അറിയിച്ചിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിരുന്നില്ല. തുടർന്നാണ് ജനം ടിവി വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിന് പിന്നാലെ പിഡബ്ല്യുഡിയുടെ നേതൃത്വത്തിൽ കാടുകൾ വെട്ടിത്തെളിക്കുകയായിരുന്നു.
















Comments